നിറമരുതൂർ: മങ്ങാട് ആലിക്കാപറമ്പിൽ ഉമ്മർ ഫാറൂഖിന്റെ മകൻ മുഫാസ് (10) കുളത്തിൽ വീണ് മരണപ്പെട്ടു.
നിറമരുതൂർ ജി യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.
കൂട്ടുകാരനോടൊപ്പം കുളിക്കാൻ പോയ മുഫാസിനെ കാണാതാവുകയായിരുന്നു. തുടർന്ന് നിറമരുതൂർ ഹൈസ്കൂളിന് സമീപമുള്ള കുളത്തിൽ തിരച്ചിൽ നടത്തിയതിനെ തുടർന്ന് വൈകിട്ട് 7 മണിയോടുകൂടി മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഉമ്മ: മുനീറ. സഹോദരൻ: യൂസഫ്.

إرسال تعليق
Thanks