മലപ്പുറം: ഓണ സദ്യക്കൊപ്പം പോക്കറ്റ് കീറുമെന്ന കാര്യത്തിൽ തർക്കമില്ല. വിഭവസമൃദ്ധമായ സദ്യയ്ക്ക് പച്ചക്കറി വില വില്ലനാകും. പയറിനും കാരറ്റിനും പാവയ്ക്കു ഉൾപ്പടെ എല്ലാത്തിനും വില കുത്തനെ ഉയർന്നു.
അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറിയുടെ വരവ് കൂറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് പറയുന്നത്. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള വരവ് ഗണ്യമായി കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്താൽ വിളവിൽ കൂറവ് വന്നതാണ് ഇതിനുകാരണമെന്നും പറയുന്നു. അതേസമയം ഓണം മുന്നിൽ കണ്ടുള്ള കൃത്രിമ വിലക്കയറ്റമാണ് ഉണ്ടാക്കുന്നതെന്ന പരാതിയും വ്യാപകമായിട്ടുണ്ട്.
സാമ്പാർ, അവിയൽ, കാളൻ, ഓലരി, പച്ചടി, കൂട്ടുകറി, അച്ചാർ എന്നിവയ്ക്കെല്ലാം ചെലവേറും. തേങ്ങയ്ക്കും തീപിടിച്ച വിലയാണ്. മിക്ക ഇനങ്ങൾക്കും വില 60 കവിഞ്ഞു. മൊത്ത മാർക്കറ്റിൽ വില കുറയുമെങ്കിലും ചില്ലറ വിപണിയിൽ 10മുതൽ 20 വരെ വർധിക്കും. കാരറ്റിന് പാളയം പഴം പച്ചക്കറി മാർക്കറ്റിൽ ഹോൾസെയിൽ വില 66 ആണ്.
എന്നാൽ ഇത് ചില്ലറ വിപണയിൽ എത്തുന്നത് 30-90 രൂപയ്ക്കാണ്. പയറിനും വില കൂടുതലാണ്. 130ലെത്തി. മുരിങ്ങക്ക 75-80, വഴുതന 68-70, നേന്ത്രക്കായ 50-60, പടവലം-45-50, വെണ്ട 55-58, ബീൻസ് 45-50, മത്തൻ 40-45, വെള്ളരി-40, പച്ചമുളക്-50 എന്നിങ്ങനെ ആണ് വില.
കടയിൽ നിന്നും ഒരു തേങ്ങയ്ക്ക് 73-75 രൂപ നൽകണം. വെളിച്ചെണ്ണ വില 380 മുതൽ 500ന് മുകളിലാണ് വിവിധ ബ്രാൻഡുകളുടെ വില. പച്ചക്കറിക്കൾക്കു കുത്തനെ വില ഉയർന്നത് സാധാരണക്കാരുടെ കുടുംബബജറ്റിനെ താളംതെറ്റിച്ചിട്ടുണ്ട്.
إرسال تعليق
Thanks