ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു


മലപ്പുറം: അരീക്കോട് വടശ്ശേരിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.


വടശ്ശേരി സ്വദേശിനിയായ രേഖ (38) ആണ് കൊല്ലപ്പെട്ടത്.


ഇവരുടെ ഭർത്താവായ വിപിൻദാസ് (42) ആണ് കൊലപാതകം നടത്തിയത്.


കൊലപാതകത്തിന് ശേഷം വിപിൻദാസ് സ്വയം വെട്ടി പരിക്കേൽപ്പിച്ച് ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു.


വിവരമറിഞ്ഞ ഉടൻ പോലീസ് സ്ഥലത്തെത്തി വിപിൻദാസിനെ കസ്റ്റഡിയിലെടുത്തു.


ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Thanks

أحدث أقدم