കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസം; സര്‍ക്കാര്‍ നിലപാട് മാറ്റണം: എസ് എസ് എഫ്‌


യു ജി സി അനുവാദം നൽകിയിട്ടും കാലിക്കറ്റ് സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ കോഴ്സുകൾ നടത്തുന്നതിലെ തടസ്സങ്ങൾ നീക്കണമെന്ന് എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. 


കാലിക്കറ്റ് സർവകലാശാലയിൽ 13 പി ജി കോഴ്‌സുകളും 12 യു ജി കോഴ്സുകളും വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ നടത്തുന്നതിന് യു ജി സി അനുവാദം നൽകിയിരുന്നെങ്കിലും സംസ്ഥാന സർക്കാറിൻ്റെ നിലപാട് കാരണമാണ് കോഴ്സുകൾ അവസാനിപ്പിക്കേണ്ടിവരുന്നത്.


ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്‌സിറ്റിയിൽ നൽകപ്പെടുന്ന കോഴ്സുകൾ മറ്റു യൂണിവേഴ്സിറ്റികൾ വിദൂര വിദ്യാഭ്യാസ സംവിധാനത്തിൽ ഉൾപ്പെടുത്തെരുതെന്ന കേരള സർക്കാരിന്റെ നയമാണ് യു ജി സി അംഗീകാരമുണ്ടായിട്ടും ഇരുപത്തഞ്ച് കോഴ്സുകൾ നടത്താൻ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്ക് തടസമാകുന്നത്.



  സെക്രട്ടറിയേറ്റിൽ എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ജഅ്ഫര്‍ ശാമില്‍ ഇര്‍ഫാനി, ജനറൽ സെക്രട്ടറി പി ടി മുഹമ്മദ് അഫ്‌ളല്‍, ഫിനാൻസ് സെക്രട്ടറി റഫീഖ് അഹ്‌സനി, സെക്രട്ടറിമാരായ പി മന്‍സൂര്‍, അഡ്വ കെ അബ്ദുൽ മജീദ്, മുഹമ്മദ്‌ ജാസിർ, സൈനുൽ ആബിദീൻ, ഹുസൈൻ ബുഖാരി, അനസ് നുസ്രി, ഉവൈസ്, ഫളൽ ഹുസൈൻ അഹ്സനി, ദാവൂദ് സഖാഫി, അബ്ദുൽ ഗഫൂർ, അതിഫ് റഹ്മാൻ, ശുഹൈബ്, അമീര്‍ സുഹൈല്‍ എന്നിവർ പങ്കെടുത്തു.

Post a Comment

Thanks

أحدث أقدم