അത്തോളി സ്വദേശിനി ആയിഷ റഷ ജീവനൊടുക്കിയ സംഭവം; ബഷീറുദ്ദീനെ ആത്മഹത്യാപ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു


  കോഴിക്കോട് : ബിഫാം വിദ്യാർത്ഥിനിയായ അത്തോളി സ്വദേശിനി ജീവനൊടുക്കിയ സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച ആയിഷ റഷയുടെ സുഹൃത്ത് ജിം ട്രെയിനറായ ബഷീറുദ്ദീൻ ആണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണകുറ്റം ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വാടകവീടിനുള്ളിലാണ് യുവതി ജീവനൊടുക്കിയത്.


മൂന്ന് ദിവസം മുമ്പാണ് അത്തോളി സ്വദേശിനി ആയിഷ റഷയെ ബഷിറുദ്ദീന്റെ എരഞ്ഞിപ്പാലത്തെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കഴിഞ്ഞ ദിവസം തന്നെ ബഷീറുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബഷീറുദ്ദീൻ ട്രെയിനറായിരുന്ന ജിമ്മിൽ കഴിഞ്ഞ ദിവസം ഓണാഘോഷം നടന്നിരുന്നു. എന്നാൽ ആഘോഷത്തിന് പോകാൻ ആയിഷ റഷ സമ്മതിച്ചിരുന്നില്ല. ഇത് വകവെക്കാതെ ബഷീറുദ്ദീൻ ഓണാഘോഷത്തിന് പോയെന്ന് പൊലീസ് പറയുന്നു.


ബഷീറുദ്ദീൻ യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. ആയിഷ റഷയെ ഇയാൾ മാനസികമായി പീഡിപ്പിച്ചതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. ആയിഷയുടെ ഫോണിൽ നിന്നുള്ള വാട്‌സാപ്പ് സന്ദേശങ്ങളിൽ നിന്നാണ് പൊലീസിന് ഇതുസംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. ജിം ട്രെയിനറാണ് ബഷീറുദ്ദീൻ. ഇയാൾ ആയിഷയുമായി നിരന്തരം വഴക്കിട്ടിരുന്നതായി പൊലീസ് കണ്ടെത്തി. സംഭവത്തിൽ ആയിഷയുടെ സുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്തും.

Post a Comment

Thanks

Previous Post Next Post