കുന്നത്ത് പറമ്പ് സ്കൂളിൽ രുചിയൂറും പലഹാര മേള സംഘടിപ്പിച്ചു.


മൂന്നിയൂർ:കുന്നത്ത് പറമ്പ് എ.എം.യു.പി.സ്കൂളിൽ പലഹാര മേള സംഘടിപ്പിച്ചു. പാഠ ഭാഗമായുള്ള പഠനത്തിന്റെ ഭാഗമായാണ് മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ  'രുചിയൂറും  പലഹാര മേള ' സംഘടിപ്പിച്ചത്. അന്യം നിന്ന് പോവുന്ന നാടൻ വിഭവങ്ങളടക്കം മായം കലരാത്ത ചേരുവകളാൽ  വീടുകളിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്ന വിവിധ തരം സ്വാദിഷ്ടമായ  പലഹാരങ്ങളാണ് പലഹാര മേളയിൽ അണിനിരത്തിയത്.

ഉണ്ടാക്കിയ ഓരോ വിഭവങ്ങൾക്കും അത് ഉണ്ടാക്കുന്നതിനാവശ്യമായി ചേർത്ത ചേരുവകൾ സ്വന്തം കൈപ്പടയിൽ എഴുതി വിദ്യാർത്ഥികൾ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. 

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പി.ടി.എ. പ്രസിഡണ്ട് പി.കെ. ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പ്രശാന്ത് അദ്ധ്യക്ഷ്യം വഹിച്ചു. പി.ടി.എ. വൈസ് പ്രസിഡണ്ട് ആബിദ് പൂത്തട്ടായി , എം.പി.ടി.എ.പ്രസിഡണ്ട് സഫൂറ കെ , മുൻ പി.ടി.എ.പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ, സ്റ്റാഫ് സെക്രട്ടറി ഷബീറലി മാസ്റ്റർ, എസ്.ആർ.ജി കൺവീനർ പ്രദീപൻ മാസ്റ്റർ,  ഗിരീഷ് മാസ്റ്റർ, മഹേഷ് മാസ്റ്റർ, ബിജീഷ് മാസ്റ്റർ പ്രസംഗിച്ചു. അധ്യാപകരായ വിജിത്ത്, അദ്വൈത് , മിസാജ്, ആദർഷ് നേത്രത്വം നൽകി.

Post a Comment

Thanks

أحدث أقدم