ഓണമാഘോഷിക്കാൻ നാട്ടിലേക്ക് തിരിച്ച മലയാളികളടക്കമുള്ളവരെ വലച്ച് ട്രെയിനുകൾ വൈകിയോടുന്നു. ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന കേരള എക്സ്പ്രസ് (12626) അഞ്ചുമണിക്കൂർ വൈകിയോടുന്നു. ദിബ്രുഗറിൽനിന്ന് കന്യാകുമാരി വരെ പോകുന്ന വിവേക് എക്സ്പ്രസാകട്ടെ (22504) നാലുമണിക്കൂർ വൈകിയോടുകയാണ്. ബിലാസ്പൂരിൽ നിന്ന് രാവിലെ 8:15ന് യാത്രയാരംഭിച്ച ബിലാസ്പൂർ - തിരുനെൽവേലി എക്സ്പ്രസ് (22619) രണ്ടുമണിക്കൂറാണു വൈകിയോടുന്നത്.
അതേസമയം, മുംബൈയിൽനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന നേത്രാവതി എക്സ്പ്രസ് (16345), മംഗളൂരുവിൽനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ഏറനാട് എക്സ്പ്രസ് (16605), കന്യാകുമാരിയിൽനിന്ന് മംഗളൂരുവിലേക്ക് പോകുന്ന പരശുറാം എക്സ്പ്രസ് (16650) എന്നിവയും വൈകിയോടുന്നു.
Post a Comment
Thanks