സി.ഇ.ഒ പ്രമോഷന്‍ ടെസ്റ്റ് ട്രൈനിംങ് പ്രോഗ്രാം സമാപിച്ചു


മലപ്പുറം : കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) ജില്ലാ കമ്മിറ്റി  പ്രമോഷന്‍ വേണ്ടി യോഗ്യത പരീക്ഷക്ക്  തയ്യാറെടുക്കുന്ന സഹകരണ സംഘങ്ങളിലെ സബ്ബ് സ്റ്റാഫ് ജീവനക്കാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച  പരിശീലന പരിപാടി  സമാപിച്ചു.രണ്ട്   മാസം നീണ്ട്  നിന്ന പരിശീലന പരിപാടിയില്‍

ജില്ലയിലെ വിവിധ  സഹകരണ  സംഘങ്ങളിലെ നൂറോളം ജീവനക്കാര്‍  പങ്കെടുത്തു. 



സഹകരണ വകുപ്പ് റിട്ട  അഡീഷണല്‍ രജിസ്ട്രാര്‍ നൗഷാദ് അരിക്കോട് ,റിട്ട സഹകരണ വകുപ്പ്  അസിസ്റ്റന്‍റ് ഡയറക്ടര്‍  എസ്.കെ.മോഹന്‍ദാസ്,  കേരള  ബാങ്ക് റീജിണല്‍ മാനേജര്‍ കെ.ശ്രീലത,സഹകരണ വകുപ്പ് മാസ്റ്റര്‍  ട്രൈനര്‍ സഹിര്‍ അഹമ്മദ്  തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക്  നേത്യത്വം നല്‍കി. 


പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം  സി.ഇ.ഒ സംസ്ഥാന പ്രസിഡന്‍റ് പി.ഉബൈദുള്ള എം.എല്‍.എ  നല്‍കി.


സി.ഇ.ഒ ജില്ലാ പ്രസിഡന്‍റ് മുസ്തഫ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു.

ജില്ലാ ജന സെക്രട്ടറി അനീസ് കൂരിയാടന്‍, കോഴ്സ് കോര്‍ഡിനേറ്റര്‍മാരായ പി.അക്ക്ബറലി,എം.കെ.മുഹമ്മദ് നിയാസ്, ട്രഷറ ര്‍ വി.പി.അബ്ദുല്‍ ജബ്ബാര്‍ ,നൗഷാദ് പുളിക്കല്‍,ഹുസൈന്‍ ഊരകം,എം.ജുമൈലത്ത്, ഉസ്മാന്‍ തെക്കത്ത്,റസിയ പന്തലൂര്‍,ടി.പി.നജ്മുദ്ധീന്‍, റിയാസ് വഴിക്കടവ്,സാലി മാടമ്പി,ശാഫി പരി,ബേബി വഹിദ,പി.സെമീര്‍ ഹുസൈന്‍  പ്രസംഗിച്ചു.

Post a Comment

Thanks

أحدث أقدم