പെരുവള്ളൂർ | സ്ത്രീകൾക്കും കുട്ടികൾക്കും പഞ്ചായത്തിനകത്തു യാത്ര ചെയ്യാൻ ഷീ - ബസ് പെരുവള്ളൂരിൽ പ്രവർത്തനമാരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം പെരുവള്ളൂർ ഹയർസെക്കന്ററി സ്കൂളിൽ വെച്ചു പി അബ്ദുൽ ഹമീദ് എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുൽ കലാം മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷാ ഫൈസൽ, ബ്ലോക്ക് പഞ്ചായത്ത് ചെയർ പേഴ്സൺ സി സി ഫൗസിയ, സ്ഥിരം സമിതി അധ്യക്ഷരായ ഉമൈബ മുനീർ, ഹംസ ഹാജി അഞ്ചാലൻ, യു പി മുഹമ്മദ്, ആസൂത്രണസമിതി ഉപാധ്യക്ഷൻ ഇസ്മായിൽ കാവുങ്ങൽ, സി ഡി എസ് ചെയർപേഴ്സൺ ജീജാ ഭായ്, പഞ്ചായത്ത് സെക്രട്ടറി എ കെ രാജേഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർമാർ,
വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സ്കൂൾ എച്ച് എം, പ്രിൻസിപ്പൽ അടക്കമുള്ള അധ്യാപകർ
രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ സംബന്ധിച്ചു.
📸ഫോട്ടോ: പെരുവള്ളൂർ പഞ്ചായത്ത് ഭരണസമിതി പുറത്തിറക്കിയ ഷീബസ് പി അബ്ദുൽ ഹമീദ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യുന്നു
----------------
Post a Comment
Thanks