പുത്തൻ തെരു സ്വദേശിയായ യുവാവിനെ ദുബായിൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി



ദുബായ് : താനൂർ പുത്തൻ തെരു സ്വദേശിയായ യുവാവിനെ ദുബായിൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. താനൂർ പുത്തൻതെരു ദേവധാർ ഹൈസ്‌കൂളിന് പുറക് വശം വടക്കൻ നരിക്കോട്ടിൽ കുഞ്ഞുട്ടി ഹാജിയുടെ മകൻ മുഹമ്മദ് റിയാസ് (ബാവ) 47 ആണ് മരിച്ചത്. 

2 ദിവസമായി വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന്

സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടത്.

ഹൃദയാഘാതം ആയിരിക്കുമെന്നാണ് കരുതുന്നത്. ശനിയാഴ്‌ച രാത്രി വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നു. തിങ്കളാഴ്‌ച യാണ് മരിച്ചതായി കണ്ടെത്തിയത്. മുറി പൂട്ടിയ നിലയിൽ ആയതിനാൽ പോലീസ് സഹായത്തോടെയാണ് തുറന്നതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. 2 ദിവസം മുമ്പ് മരണപ്പെട്ടിട്ടുണ്ടാകാം എന്നാണ് നിഗമനം. മയ്യിത്ത് നടപടികൾക്ക് ശേഷം ഖബറടക്കും. മാതാവ് സൈനബ. ഭാര്യ, കൊടിഞ്ഞി ഫാറൂഖ് നഗർ പരേതനായ വി കെ ഹനീഫ ഹാജിയുടെ മകൾ സുമയ്യ. 4 മക്കളുണ്ട്.

Post a Comment

Thanks

Previous Post Next Post