രാജ്യത്ത് കാൻസർ രോഗികളിൽ പുരുഷൻമാരേക്കാൾ കുടുതൽ സ്ത്രീകൾ | മലബാർ മേഖലയിലും കാൻസർ വർധിക്കുന്നു


മലപ്പുറം: രാജ്യത്ത് കാൻസർബാധിതരിൽ പുരുഷൻമാരെക്കാൾ കൂടുതൽ സ്ത്രീകൾ എന്ന് പുതിയ കണക്ക്. രാജ്യത്തെ 43 കാൻസർ രജിസ്റ്ററുകളിൽ നിന്നുള്ള കണക്കുപ്രകാരം 51.1 ശതമാനം ആണ് സ്ത്രീകളിലെ നിരക്ക്. രാജ്യത്തെ പ്രമുഖ ആശുപത്രികളിൽ നിന്നുള്ള വിദഗ്ധർ തയ്യാറാക്കിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്.


2015 മുതൽ 2019 വരെയുള്ള കണക്കുപ്രകാരമാണിത്. 2024 ൽ മാത്രം രാജ്യത്ത് രേഖപ്പെടുത്തിയത് 15.6 ലക്ഷം കാൻസർ കേസുകൾ. ഇതിൽ 8.74 ലക്ഷം പേരും മരണപ്പെട്ടു. നേരത്തേ ശ്വാസകോശ കാൻസറായിരുന്നു പുരുഷൻമാരിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കണ്ടെത്തിയിരുന്നതെങ്കിൽ ഇന്നത് വായിലെ കാൻസറായി മാറി.


വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കാൻസർ ബാധിതരുള്ളത്. ഇടയ്ക്കിടെ ശ്വാസകോശാർബുദം കണ്ടെത്തുന്നത് തെക്കേ ഇന്ത്യയിലെ നഗങ്ങളിലാണ്. ഇതിൽ കൊല്ലം, തിരുവനന്തപുരം, മലബാർ മേഖല, ബംഗളൂരു, ചെന്നൈ എന്നിവ ഉൾപ്പെടുന്നു.


ഏറ്റവും കൂടുതൽ സ്‌തനാർബുദം കാണപ്പെടുന്നത് ഹൈദരാബാദിലാണ്. ഗർഭാശയ കാൻസർ മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിലും. പുരുഷൻമാരിൽ ഏറ്റവും കൂടുതൽ ശ്വാസകോശാർബുദം കാണുന്നത് ശ്രീനഗറിലും സ്ത്രീകളിൽ ഐസ്വാളിലുമാണ്.


സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് സ്തന- ഗർഭാശയ കാൻസറാണ്. 40 ശതമാനമാണ് ഇത്. എന്നാൽ നേരത്തേ കണ്ടെത്തിയാൽ മരണസാധ്യത കുറവാണ് ഇവക്ക് എന്നും കാണുന്നു. പുരുഷൻമാരിൽ മരണ സാധ്യത കൂടുതലാകാൻ കാരണം ഇവരിൽ മുഖ്യമായി കാണുന്നത് വായിലെ കാൻസർ, ശ്വസകോശം, കരൾ, വയർ എന്നിവിടങ്ങളിലെ കാൻസർ ആയതിനാലാണ്. വായിലെ കാൻസർ ബാധയിൽത്തന്നെ പുരുഷൻമാരെക്കാൾ മരണ നിരക്ക് കുറവ് സ്ത്രീകളിലാണ്..


ഐസ്വാളിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാൻസർ രേഖപെടുത്തുന്നത്. ഇവിടെ ഒരു ലക്ഷത്തിൽ 198.4 എന്ന നിരക്കിലാണ് പുരുഷൻമാരിലെ കാൻസർ.


സ്ത്രീകളിൽ ഒരു ലക്ഷത്തിൽ 

172.5 എന്ന നിരക്കിലും.


പുകയില ഉപയോഗമാണ് 

ഇതിന് കാരണമായി 

ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാജ്യത്ത് സ്ത്രീകളും പുരുഷൻമാരും ഏറ്റവും കൂടുതൽ പുകയില ഉപയോഗിക്കുന്നതും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ്. കൂടാതെ പാക്ക് ചയവയ്ക്കുന്നത് ഇവരുടെ ശീലമാണ്. കൂടാതെ ഫെർമെൻറ് ചെയ്‌ത പന്നിയുടെ നെയ്യ്, ഉണക്കമീൻ, സോഡ, വീര്യം കൂടിയ മദ്യം, സ്പൈസി ആയ ഭക്ഷണം തുടങ്ങിയവ ഇവരുടെ ശീലമാണ്. ഇതൊക്കെ കാൻസറിന് കാരണമാകുന്നതായി പഠനം പറയുന്നു.


ഏറ്റവും കൂടുതൽ സ്‌തനാർബുദം കാണപ്പെടുന്നത് ഹൈദരാബാദിലാണ്. ഗർഭാശയ കാൻസർ ഐസ്വാളിലും. പുരുഷൻമാരിൽ ഏറ്റവും കൂടുതൽ ശ്വാസകോശാർബുദം കാണുന്നത് ശ്രീനഗറിലും സ്ത്രീകളിൽ ഐസ്വാളിലുമാണ്.


രാജ്യത്തെ തെരഞ്ഞെടുത്ത മേഖലകളിൽ നിന്ന് ജനസംഖ്യാനുപാതികമായും കാൻസർ കണക്കുകൾ ശേഖരിക്കുന്നുണ്ട്. രാജ്യത്തെ 23 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും കണക്കുകൾ ഇപ്പോൾ ലഭ്യമാണ്.


ഡെൽഹി എയിംസ്, അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ചെന്നൈ, ടാറ്റാ മെമ്മോറിയൽ മുംബൈ, ഹിന്ദുജ മുംബൈ, ആസാം മെഡിക്കൽ കോളജ് തുടങ്ങിയ ആശുപത്രികളിൽ നിന്നാണ് കണക്കുകൾ പരിശോധിച്ചത്.


സ്ത്രീകളിലെ കാൻസറിൻ്റെ അധിക കണക്കുകൾ കൂടുതൽ പഠനവിധേയമാകേണ്ടതുണ്ടെന്ന് രാജ്യത്തെ കാൻസർ കണക്കുകൾ നിയന്ത്രിക്കുന്ന ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൺസിലിൻ്റെ രോഗ ഗവേഷണ വിഭാഗം മേധാവി പ്രശാന്ത് മാത്തൂർ പറയുന്നു.

Post a Comment

Thanks

أحدث أقدم