കോഴിക്കോട് എരഞ്ഞിപ്പാലം സരോവരം റോഡിലെ അപ്പാർട്ട്മെൻ്റിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. മംഗളൂരുവിൽ ബിഫാം വിദ്യാർഥിനിയായ ആയിഷ റാസ (21) ആണ് മരിച്ചത്. അതേസമയം, വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹതയെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. സംഭവത്തിൽ ആൺ സുഹൃത്ത് ബഷീറുദ്ദീനെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകി. മംഗലാപുരത്ത് പഠിക്കുന്ന കുട്ടി കോഴിക്കോട് എങ്ങിനെ എത്തിയെന്ന് അറിയില്ലെന്നും അപായപ്പെടുത്തിയതിന് പിന്നിൽ സുഹൃത്ത് ബഷീറുദ്ദീൻ ആണെന്നും കുടുംബം ആരോപിച്ചു.
ആയിഷയെ ആശുപത്രിയിൽ എത്തിച്ച ബഷീറുദ്ദീൻ തൻ്റെ പേര് മുബഷീർ ആണെന്ന് മാറ്റിപ്പറഞ്ഞിരുന്നു. ഭർത്താവ് ആണെന്ന് ആദ്യം പറഞ്ഞ യുവാവ് പിന്നീട് കാമുകനാണെന്ന് തിരുത്തുകയും ചെയ്തിരുന്നു. അതേസമയം യുവതിയുടെ മരണം ആത്മഹത്യാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
إرسال تعليق
Thanks