കളത്തിങ്ങൽ പാറ - മൂഴിക്കൽ തോട് ഷട്ടർ ഉദ്ഘാടനം ചെയ്തു.


മൂന്നിയൂർ: വള്ളിക്കുന്ന് മണ്ഡലം എം.എൽ.എ .യുടെ വികസന ഫണ്ടിൽ നിന്നും 83 ലക്ഷം രൂപ ചിലവഴിച്ച് മൂന്നിയൂർ കളത്തിങ്ങൽ പാറ - മൂഴിക്കൽ തോടിൽ നിർമ്മിച്ച ഷട്ടർ ഉൽസവാന്തരീക്ഷത്തിൽ  പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

 ഏക്കറക്കണക്കിന് വിസ്തൃതിയുള്ള മൂന്നിയൂർ  തെക്കെപാടവും പരിസര പ്രദേശങ്ങളെയും വെള്ളപ്പൊക്ക ഭീഷണിയിൽ നിന്നും തടയുന്നതിനും കർഷകർക്ക് സുഖമമായ രീതിയിൽ കൃഷി നടത്തുന്നതിനും   ഏറെ ഉപകരിക്കുന്നതാണ് ഈഷട്ടർ . ഉദ്ഘാടനത്തിനെത്തിയ എം.എൽ.എ.യെയും വിശിഷ്ട വ്യക്തികളെയും വാദ്യഘോഷങ്ങളോടെയാണ് നാട്ടുകാരും കർഷകരും സ്വീകരിച്ചത്. 

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.എം. സുഹ്റാബി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യ ചെയർപേഴ്സൺ സറീന ഹസീബ് , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ ആച്ചാട്ടിൽ , ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സ്റ്റാർ മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മാരായ ജാസ്മിൻ മുനീർ , സി.പി. സുബൈദ, ബ്ലോക്ക് മെമ്പർ സി.ടി.അയ്യപ്പൻ,വാർഡ് മെമ്പർ ശംസുദ്ധീൻ മണമ്മൽ , എൻ.എം.റഫീഖ്, നൗഷാദ് തിരുത്തുമ്മൽ , ജലസേചന വിഭാഗം ടെക്നിക്കൽ എഞ്ചിനീയർ ശ്യാമ പ്രസാദ്,വി.പി. ബാവ പ്രസംഗിച്ചു.

Post a Comment

Thanks

Previous Post Next Post