.
മൂന്നിയൂർ: മൂന്നിയൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ കളത്തിങ്ങൽ പാറ മൂഴിക്കൽ തോടിൽ വള്ളിക്കുന്ന് മണ്ഡലം എം.എൽ.എ.അബ്ദുൽ ഹമീദ് മാസ്റ്ററുടെ വികസന ഫണ്ടിൽ നിന്നും 83 ലക്ഷം രൂപ ചിലവഴിച്ച് ചെറുകിട ജലസേചന വകുപ്പ് നിർമ്മിച്ച ഷട്ടർ നാളെ (ഞായർ) രാവിലെ 11 മണിക്ക് പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ. എ. ഉദ്ഘാടനം ചെയ്യും.
മൂന്നിയൂർ തെക്കെ പാടത്തെ കൃഷിക്കാർക്കും പരിസരവാസികൾക്കും ഏറെ ഉപകാര പ്രദമാണ് ഈ ഷട്ടർ. കാലവർഷ കാലത്ത് കാലൂണ്ടി പുഴ നിറഞ്ഞ് മൂഴിക്കൽ തോട് വഴിയാണ് തെക്കെ പാടത്തേക്കും പരിസരത്തേക്കും വെള്ളം ഒഴുകുക. ഇത് മൂലം ഈ പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലാവും. കടലൂണ്ടി പുഴയിൽ നിന്നും മൂഴിക്കൽ തോടിലേക്കുള്ള പ്രവേശന കവാടത്തിൽ തന്നെ ഈ ഷട്ടർ സ്ഥാപിതമായതോടെ ഒരു പരിധി വരെ വെള്ളപ്പൊക്ക ഭീഷണിയിൽ നിന്നും ഈ പ്രദേശം മോചിതമാവും.
മാത്രമല്ല വേനൽ കാലത്ത് തെക്കെ പാടത്ത് നിന്നും അമിതമായി പുഴയിലേക്ക് ഒഴുകി പോവുന്ന വെള്ളം തടഞ്ഞ് നിർത്തി കൃഷിക്ക് ഉപയോഗപ്പെടുത്താനും പരിസര പ്രദേശങ്ങളിലെ കിണറുകളിൽ അനുഭവപ്പെടുന്ന ജലക്ഷാമം പരിഹരിക്കാനും ഈ ഷട്ടർ സ്ഥാപിതമായതോടെ സാധിക്കും. ഉദ്ഘാടന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.എം. സുഹ്റാബി അദ്ധ്യക്ഷ്യം വഹിക്കും. ജില്ലാ പഞ്ചായത്ത് വികസന കാര്യ ചെയർ പേഴ്സൺ സറീന ഹസീബ് മുഖ്യാഥിതിയാവും. കൂടാതെ ഗ്രാമ പഞ്ചായത്ത് സാരഥികളും മറ്റ ജനപ്രതിനിധികളും സംബന്ധിക്കും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

إرسال تعليق
Thanks