ബാലുശ്ശേരിയിൽ ലഹരി വേട്ട; 18.4 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി.


ബാലുശ്ശേരി: ബാലുശ്ശേരിയില്‍ വന്‍ ലഹരി മരുന്നു വേട്ട. ബാലുശ്ശേരി കുന്നകൊടിയിലാണ് മാരക മയക്കുമരുന്നായ എംഡിഎംഎ പോലീസ് കണ്ടെടുത്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലാണ് 18.4 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയത്.


ജില്ലയിലെ ഡന്‍സാഫ് സ്‌ക്വാഡും ബാലുശ്ശേരി സ്റ്റേഷൻ എസ്‌ഐ സുജിലേഷിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ ഗിരീഷ്. എന്‍, സിപിഒ രജിത എന്നിവരും ലഹരി മരുന്നു വേട്ടയില്‍ പങ്കെടുത്തു. പ്രതികളെ പിടികൂടിയിട്ടില്ല പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്

Post a Comment

Thanks

أحدث أقدم