കെ.പി.സി.സി സംസ്ക്കാര സാഹിതി സാഹിതീയം2025 ഗുരു വന്ദനം സംഘടിപ്പിച്ചു.


തിരൂരങ്ങാടി:കെ.പി.സി.സി സംസ്ക്കാര സാഹിതിയുടെ തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റി സാഹിതീയം 2025ന്റെ ഭാഗമായി ഗുരുവന്ദനം സംഘടിപ്പിച്ചു.

പ്രമുഖ സാമൂഹിക പ്രവർത്തകനും ഗാന്ധിയനുമായ പി.കെ.നാരായണൻ മാസ്റ്ററെ ആദരിച്ചു. സംസ്ക്കാര സാഹിതി ജില്ലാ ചെയർമാൻ പി നിധീഷ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ശ്രീജിത്ത്‌ അധികാരത്തിൽ അധ്യക്ഷത വഹിച്ചു, എൻ.പി.ഹംസക്കോയ, ഷാജഹാൻ.കെ.പി, സുജിനി മുളമുക്കിൽ, തയ്യിബ് അമ്പാടി, സുധീഷ് പാലശ്ശേരി, വേലായുധൻ.സി, കാട്ടുങ്ങൽ മുഹമ്മദ്‌ കുട്ടി,അരവിന്ദൻ.ടി.കെ, അനിൽ പരപ്പനങ്ങാടി, പുന്നൂസ് കുര്യൻ,റഫീഖ് കൈറ്റാല തുടങ്ങിയവർ സംസാരിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم