ഗതാഗത നിയമലംഘനം; കോടതിക്ക് കൈമാറും മുമ്പ് പിഴയടച്ചില്ലെങ്കിൽ കീശകീറും



ഗതാഗത നിയമലംഘനത്തിനുള്ള പിഴ കോടതിക്ക് കൈമാറുന്നതിനുമുൻപേ അടച്ചാല്‍ പണം ലാഭിക്കാം. കേന്ദ്രസർക്കാർ നിശ്ചയിച്ച പിഴ പകുതിയായി കുറച്ചുകൊണ്ട് സംസ്ഥാനസർക്കാർ നല്‍കിയ ഇളവ് ഇപ്പോള്‍ കോടതികള്‍ നല്‍കുന്നില്ല.


കേന്ദ്രം നിശ്ചയിച്ച പരമാവധി പിഴതന്നെ കോടതിയില്‍ നല്‍കേണ്ടിവരും.

ആദ്യമൊക്കെ സംസ്ഥാനസർക്കാരിന്റെ തീരുമാനപ്രകാരമുള്ള കുറഞ്ഞതുക കോടതികള്‍ ഈടാക്കിയിരുന്നെങ്കിലും ഇപ്പോള്‍ കേന്ദ്രം നിശ്ചയിച്ച ഉയർന്നപിഴയാണ് ഈടാക്കുന്നത്. പിഴ ഈടാക്കി കേസ് തീർപ്പാക്കാനുള്ള (കോമ്ബൗണ്ടിങ്) സംസ്ഥാന സർക്കാരിന്റെ അധികാരം ഉപയോഗിച്ച്‌ 2019-ലാണ് പിഴത്തുക കുറച്ചത്. എന്നാല്‍, ഈ ഉത്തരവ് പോലീസിനും മോട്ടോർവാഹനവകുപ്പിനും മാത്രം ബാധകമായതിനാലാണ് കോടതികള്‍ ഉയർന്ന പിഴചുമത്തുന്നത്.


സീറ്റ്ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുന്നതിന് 500 രൂപയാണ് പോലീസും മോട്ടോർവാഹമന വകുപ്പും ചുമത്തുന്നത്. കേസ് കോടതിയിലെത്തുമ്ബോള്‍ 1000 രൂപ ചുമത്തിയേക്കാം. അതിവേഗം ആദ്യമായി പിടിക്കപ്പെട്ടാല്‍ ലൈറ്റ് മോട്ടോർ വാഹനങ്ങള്‍ക്ക് 2000 രൂപയാണ് കേന്ദ്രം നിശ്ചയിച്ചത്. ഇത് 1500 രൂപയായും മീഡിയം ഹെവി വാഹനങ്ങള്‍ക്ക് 2000 മുതല്‍ 4000 രൂപ എന്നത് 3000 രൂപയായും സർക്കാർ കുറച്ചിട്ടുണ്ട്. ഈ ഇളവുകളൊന്നും കോടതികളില്‍ കിട്ടില്ല.


പിഴവീണാല്‍ വേഗം അടച്ചാല്‍ നല്ലത്

ഗതാഗത നിയമലംഘനക്കേസുകള്‍ 90 ദിവസത്തിനുള്ളില്‍ കോടതിക്ക് കൈമാറണമെന്നാണ് വ്യവസ്ഥ. https://echallan.parivahan.gov.in

എന്ന സൈറ്റില്‍ വാഹനത്തിന്റെ നമ്ബർ നല്‍കിയാല്‍ പിഴയുണ്ടെങ്കില്‍ അറിയാനാകും. ആഘട്ടത്തില്‍ ഓണ്‍ലൈനില്‍ പിഴയടച്ചാല്‍ സംസ്ഥാന സർക്കാർ നിശ്ചയിച്ച തുക നല്‍കിയാല്‍ മതിയാവും.


ആദ്യം വെർച്വല്‍ കോടതിയില്‍

ഗതാഗത നിയമലംഘനക്കേസുകള്‍ ആദ്യം വെർച്വല്‍ കോടതിക്കാണ് കൈമാറുന്നത്. ഈ ഘട്ടത്തിലാണ് പിഴ നിശ്ചയിക്കുന്നത്. പിന്നീട് ഇവ ജില്ലകളിലെ പ്രത്യേകം നിശ്ചയിച്ച സിജെഎം കോടതികള്‍ക്ക് നല്‍കും. ഗുരുതരമായ ലംഘനങ്ങള്‍ നേരിട്ട് സിജിഎം കോടതിക്കും കൈമാറാറുണ്ട്.

Post a Comment

Thanks

Previous Post Next Post