പയ്യോളിയിൽ സഹോദരങ്ങളടക്കം മൂന്ന് വിദ്യാർത്ഥികളെ കാണാതായതായി പരാതി


പയ്യോളി: പയ്യോളി കീഴൂരിൽ സഹോദരങ്ങളടക്കം മൂന്ന് വിദ്യാർത്ഥികളെ കാണാതായതായി പരാതി. കീഴൂർ തുറശ്ശേരിക്കടവ് സ്വദേശികളായ പുതുക്കുടി ഷെറോസിന്റെ മക്കളായ ഷഹബാസ് (16), ഷഹ്നാസ് (13), ചെന്നക്കുഴി ഖാദറിന്റെ മകൻ മുഹമ്മദ് റെയ്ഹാൻ (14) എന്നിവരെയാണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായത്.


സ്‌കൂളിലെ ഓണാഘോഷ പരിപാടി കഴിഞ്ഞ് മൂന്നു പേരും വീട്ടിലെത്തിയതായിരുന്നു. പിന്നീട് ആറുമണിയോടെ പുറത്തേക്ക് പോകുന്നെന്ന് പറഞ്ഞ് നിന്നും പോയതാണ്. രാത്രി വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. 10.30 ഓടെ പയ്യോളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.


വിദ്യാർത്ഥികളെ കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിലോ നഗരസഭാംഗം സി.കെ ഷഹനാസിനെയോ ബന്ധപ്പെടണം. പൊലീസ്: 0496 2602034, സി.കെ.ഷഹനാസ്: 9447949684.

Post a Comment

Thanks

Previous Post Next Post