താമരശ്ശേരി: കൊയിലാണ്ടി - എടവണ്ണ സംസ്ഥാനപാതയിൽ കൂടത്തായിയിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. ഓമശ്ശേരി പുത്തൂർ കുനിപ്പാലിൽ ഇബ്രാഹിം (65) ആണ് ബൈക്കപകടത്തിൽ മരിച്ചത്.
അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനിൽ ഓമശ്ശേരി ഭാഗത്തുനിന്ന് വരികയായിരുന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു.ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം.
إرسال تعليق
Thanks