മൂന്നിയൂർ:ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റിക്കെതിരെ സി.പി.എം.നടത്തുന്ന ദുഷ് പ്രചരണങ്ങൾക്കെതിരെ മൂന്നിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ദാറുൽ ഹുദ സംരക്ഷണ ജാഥ സംഘടിപ്പിച്ചു. മൂന്നിയൂർ ആലിൻ ചുവട് അങ്ങാടിയിൽ വെച്ച് വള്ളിക്കുന്ന് മണ്ഡലം MLA പി.അബ്ദുൽ ഹമീദ് മാസ്റ്റർ പ്രസിഡണ്ട് വി.പി. കുഞ്ഞാപ്പുവിന് പതാക കൈമാറി ആരംഭിച്ച ജാഥ ദാറുൽ ഹുദാ അക്കാദമിയെ വലയം വെച്ച് പാറക്കടവിൽ സമാപിച്ചു.
ജാഥക്ക് സലിം ഐദീദ് തങ്ങൾ, ഹൈദർ കെ. മൂന്നിയൂർ NM അൻവർ സാദത്ത് , Pk അബ്ദുറഹിമാൻ അസീസ് ചെനാത്ത്, കുഞ്ഞോൻ തലപ്പാറ, അൻസാർ കളിയാട്ടമുക്ക്, കടവത്ത് മൊയ്തീൻകുട്ടി,ജാഫർ ചേളാരി, സുഹൈൽ ടി. സി. മുസാഫിർ, kk മുസ്തഫ, TK സലാം, എന്നിവർ നേതൃത്വം നൽകി. പാറക്കടവിൽ നടന്ന സമാപനം മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് MA ഖാദർ ഉൽഘാടനം ചെയ്തു. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ മുഖ്യപ്രഭാഷണം നടത്തി. STU മലപ്പുറം ജില്ലാ സെക്രട്ടറി എം. സൈതലവി പ്രസംഗിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ.അസീസ് സ്വാഗതവും സെക്രട്ടറി യു.ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
إرسال تعليق
Thanks