തെങ്ങ് മുറിച്ചപ്പോൾ അപകടത്തിൽപ്പെട്ട തത്തയെ ശുശ്രൂഷിച്ച യുവാവിനെതിരെ കേസ് എടുത്തായി പരാതി


  നരിക്കുനി : തെങ്ങ് മുറിക്കുന്നതിനിടെ പരിക്കേറ്റ് വീണ തത്തയെ ശുശ്രൂഷിച്ചു പരിചരിച്ചതിന്   നരിക്കുനി ഭരണിപ്പാറ കുടുക്കിൽ 

റഹീസ് എന്നയാൾക്കെതിരെ വകുപ്പ് കേസ് എടുത്തതായി പരാതി.  കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇദ്ദേഹത്തിൻറെ വീടിൻ്റെ അടുത്തുള്ള പറമ്പിൽ തെങ്ങ് മുറിച്ചപ്പോൾ അതിലുള്ള തത്തക്ക് പരിക്കു പറ്റിയപ്പോൾ വിട്ടുകാർ  വിളിച്ചറിയിച്ചത് പ്രകാരം പക്ഷി സ്നേഹിയായ  റഹീസ് അവിടെ പോവുകയും എടുത്തുകൊണ്ടുവന്ന് ശുശ്രൂഷിക്കുകയും ചെയ്യുകയായിരുന്നു. പറക്കാൻ പാകമാകുന്നത് വരെ തത്തയെ സംരക്ഷിക്കുകയായിരുന്നുവെന്നും ഇങ്ങനെയുള്ള തത്തകൾ വളർത്തുന്നത് കുറ്റകരമാണെന്ന് എനിക്കറിയില്ലായിരുന്നുവെന്നും വ്യക്തി വിരോധത്തിന് ഭാഗമായി ആരോ വനം വകുപ്പിൽ വിവരം അറിയിക്കുകയായിരുന്നെന്നും റഹീസ് പറയുന്നു.


 രഹസ്യ വിവരം കിട്ടിയെന്ന് പറഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ റഹീസിൻ്റെ വീട്ടിലേയ്ക്ക് വന്ന്  തത്തയെ കാണിക്കാൻ പറഞ്ഞപ്പോൾ അദ്ദേഹം എല്ലാ കാര്യങ്ങളും പറഞ്ഞത് പ്രകാരം അവർ തത്തയുമായി തിരിച്ചു പോവുകയും ചെയ്തു. പിന്നീടാണ് ഇദ്ദേഹം അറിയുന്നത് കേസ് ഉണ്ടെന്നത്.അപകടത്തിൽപ്പെട്ട  തത്തയെ ശുശ്രൂഷച്ചതിന് ഇങ്ങനെ നടപടി ഉണ്ടാകുമോ എന്നാണ് റഹീസ് ചോദിക്കുന്നത്.


ആരും കാണാതെ കൂട്ടിലാക്കി അല്ല ഇദ്ദേഹം തത്തയെ സംരക്ഷിച്ചത്.വീട്ടിൽ മറ്റു പക്ഷികളെ വളർത്തുന്ന മെയിൻ റോഡിന്  സൈഡിൽ തന്നെ വലിയ കൂട്ടിൽ ഏവർക്കും എപ്പോഴും കാണാവുന്ന വിധത്തിലാണ്.


പ്രാദേശിക വാർത്താ വാട്സാപ്പ് ഗ്രൂപ്പായ "PC ന്യൂസ്" ഇദ്ദേഹം ഒളിവിൽ ആണെന്നും മറ്റും വ്യാജ ന്യൂസ് ഇറക്കുകയും  പരമാവധി പ്രചരണം നടത്തിയ ശേഷം വാർത്ത എഡിറ്റ്‌ ചെയ്തു കെണിവെച്ചു എന്നതും ഇയാൾ ഒളിവിലാണ് എന്നതും ഒഴിവാക്കി.ഈ വ്യാജവാർത്തക്ക് എതിരെ ഇദ്ദേഹം സാധ്യമായ എല്ലാ വിധത്തിലുമുള്ള പരാതി നൽകാനിരിക്കുകയാണ്.

Post a Comment

Thanks

أحدث أقدم