തിരൂരങ്ങാടി:കക്കാട് ജംഗ്ഷനിൽ ദേശീയ പാത ഭാഗമായി ഉണ്ടാക്കിയ ഡിവൈഡർ ബ്യൂട്ടിഫിക്കേഷനിലെ പരാതികൾ പരിഹരിക്കുന്നതിൻ്റെ ഭാഗമായി ദേശീയപാത ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു. ഡിവൈഡർ വീതിയും നീളവും കുറച്ച് പരിഹരിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കി പ്രൊജക്ട് ഡയറക്ടർക്ക് സമർപ്പിക്കും. പരാതികൾ പരിഹരിക്കാൻ കരാറുകാർക്ക് നിർദേശം നൽകിയിരുന്നതായി
പ്രൊജക്ട് ഡയറക്ടർ പ്രവീൺ കുമാർ കഴിഞ്ഞ ദിവസം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. ദേശീയപാത ലെയ്സൺ ഓഫീസർ പി.പി.അഷ്റഫ്, രാമകൃഷ്ണറെഡ്ഢി വിജയ്,നഗരസഭ വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, കൗൺസിലർമാരായ
ആരിഫ വലിയാട്ട്, സുജിനി മുളമുക്കിൽ, ഒ.ഷൗഖത്തലി മാസ്റ്റർ,ജാഫർ കൊയപ്പ, സി.സി നാസർ, കെ.എം സിദ്ദീഖ്,എം.പ്രസാദ്, എം.കെ. ജാബിർ,സി. റഹീം, കെ.എൻ.ആർ. സി ഉദ്യോഗസ്ഥരായ സുരേന്ദ്രൻ, നടരാജൻ.
തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.
ഏറെ ദുരിതമായിട്ടാണ് ഇവിടെ ഡിവൈഡർ നിർമ്മിച്ചിരിക്കുന്നത്.
യാത്രക്കാരിലും നാട്ടുകാരിലും ഇത് ഏറെ പ്രതിഷേധമുളവാക്കിയിരുന്നു. കെ.പി.എ.മജീദ് എം.എൽ .എ, നഗരസഭാ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി എന്നിവർ ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് നൽകിയ പരാതിയെ തുടർന്നാണ് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചത്.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
إرسال تعليق
Thanks