കുന്നത്ത് പറമ്പ് സ്കൂളിൽ ഓണത്തെ വരവേറ്റ് കൊച്ചു മാവേലികൾ പങ്കെടുത്ത ഓണാഘോഷം നടത്തി.

മൂന്നിയൂർ: കുന്നത്ത് പറമ്പ്  എ.എം.യു.പി.സ്കൂളിൽ ഓണത്തെ വരവേറ്റ് വിപുലമായ ഓണാഘോഷ പരിപാടികൾ നടത്തി . കൊച്ചു മാവേലികളായി  കെ.ജി. വിദ്യാർത്ഥി വസുദേവും എൽ.പി. വിദ്യാർത്ഥി  ഹെവിൻ ദാസും  നയിച്ച ഘോഷയാത്ര ഏറെ ശ്രദ്ധേയമായി. രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ പി.ടി.എ.പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ അദ്ധ്യക്ഷ്യം വഹിച്ചു. ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സ്റ്റാർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡണ്ട് പി.വി.പി മുസ്ഥഫ, എസ്.ആർ.ജി. കൺവീനർ പ്രതീപൻ മാസ്റ്റർ, വിദ്യാരംഗം കൺവീനർ സുവിത ടീച്ചർ, പി.ടി.എ. അംഗങ്ങളായ ആബിദ് പൂത്തട്ടായി ,മൈമൂന,ഗിരീഷ് മാസ്റ്റർ പ്രസംഗിച്ചു. ഹെഡ് മാസ്റ്റർ പ്രശാന്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷബീറലി നന്ദിയും പറഞ്ഞു.


ആഘോഷത്തോടനുബന്ധിച്ച് പൂക്കള മൽസരം, കമ്പവലി തുടങ്ങി  വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും വിവിധ കായിക മൽസരങ്ങളും  ഓണ സദ്യയും ഒരുക്കി.

അദ്ധ്യാകരായ അഷ്റഫ്, ഹുസൈൻ കുട്ടി, അബ്ദുള്ള , നഫ്ജാൻ, ജസീൽ, സനുരാജ്, സജീവൻ , സിദ്ദീഖ്, അബ്ദുറഹ്മാൻ , നിതീഷ്, ഷീജ, സുമിന , രമ്യ , പ്രീത, സോണിമ നേത്ര ത്വം നൽകി.

Post a Comment

Thanks

أحدث أقدم