കോഴിക്കോട് വയോധികരായ സഹോദരിമാരുടെ മരണം; സഹോദരനായി ലുക്ക്ഔട്ട് നോട്ടീസ്


കോഴിക്കോട്: വയോധികരായ സഹോദരിമാരുടെ മരണത്തില്‍ സഹോദരനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചേവായൂര്‍ പോലീസാണ് പ്രമോദിനെ കണ്ടെത്താനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. കരിക്കാംകുളം ഫ്ലോറിക്കന്‍ റോഡില്‍ മൂന്നു വര്‍ഷമായി വാടകയ്ക്ക് താമസിക്കുന്ന 72 കാരി ശ്രീജയ, 68 വയസുള്ള പുഷ്പലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. സഹോദരിമാരെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു.


ബന്ധുക്കളോടും നാട്ടുകാരോടും അടുപ്പം സൂക്ഷിക്കാതെ ജീവിച്ചിരുന്ന മൂന്നു പേര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇന്നലെ രാവിലെയോടെയാണ് പ്രമോദ് ഒരു സഹോദരി മരിച്ചെന്ന വിവരം ബന്ധുക്കളിലൊരാളെ അറിയിക്കുന്നത്. തുടര്‍ന്ന് ബന്ധുവന്ന് പരിശോധിച്ചപ്പോള്‍ ശ്രീജയെയും പുഷ്പലതയെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.


Post a Comment

Thanks

أحدث أقدم
Moonniyur Vartha