കോഴിക്കോട്: ക്ലാസ് സമയത്തിൽ സ്കൂളിൽ നിന്നു പുറത്തുപോയ വിദ്യാർഥിയുടെ വിവരം മാതാവിനെ അറിയിച്ചതിൽ അധ്യാപകന് വിദ്യാർഥിയുടെ മർദനം. നഗരത്തിലെ സർക്കാർ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് സ്കൂൾ പ്രധാന അധ്യാപകന്റെ മുന്നിൽ വച്ച് ക്ലാസ് അധ്യാപകനെ മർദിച്ചത്. കഴിഞ്ഞ മാസം, മർദിച്ച വിദ്യാർഥിയും സ്കൂളിലെ മറ്റു വിദ്യാർഥികളും തമ്മിൽ സ്കൂളിൽവച്ച് തർക്കം ഉണ്ടായിരുന്നു. അന്ന് അധ്യാപകൻ ഇടപെട്ടു പ്രശ്നം പരിഹരിച്ചു.
തുടർന്നു വിദ്യാർഥി ക്ലാസിൽ തുടർച്ചയായി കയറാറില്ലെന്നു പറയുന്നു. ഈ കാര്യം അധ്യാപകൻ കുട്ടിയുടെ മാതാവിനെ അറിയിച്ചു. അതോടെ മാതാവ് സ്കൂളിൽ എത്തി കുട്ടിയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ ടിസി നൽകാനാണ് ഉദ്ദേശമെങ്കിൽ അധ്യാപകനെ മർദിക്കുമെന്നു വിദ്യാർഥി ഭീഷണി മുഴക്കി. തുടർന്നു നടന്ന വാക്കേറ്റത്തിനിടയിലാണ് അധ്യാപകനെ മർദിച്ചത്. പരുക്കേറ്റ അധ്യാപകൻ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പൊലീസ് ഇടപെട്ടു ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ രണ്ടു പേർക്കും സ്കൂൾ അധികൃതർക്കും പൊലീസ് നിർദേശം നൽകി.
Post a Comment
Thanks