തിരൂരങ്ങാടി : ചെമ്മാട് ദാറുൽ ഹുദാ യൂണിവേഴ്സിറ്റിയിലേക്ക് സി.പി.ഐ.എം ഏരിയ കമ്മിറ്റിയുടെ അഭിമുഖത്തിൽ നടത്തിയ മാർച്ച് രാഷ്ട്രീയപ്രേരിതവും അനാവശ്യവുമാണെന്ന് തിരൂരങ്ങാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി വിലയിരുത്തി. വൈജ്ഞാനിക രംഗത്ത് തിരൂരങ്ങാടിക്കും രാജ്യത്തിനും അഭിമാനിക്കും വിധം സംഭാവനകൾ നൽകിയ യൂണിവേഴ്സിറ്റിയിലേക്ക് ഇല്ലാ കഥകൾ കെട്ടിച്ചമച്ച് നടത്തിയ പ്രതിഷേധം മതേതര കേരളത്തിന് യോജിച്ചതല്ലെന്നും ഇത്തരത്തിൽ സമരങ്ങൾ നടത്തുന്നത് ആരുടെ പ്രേരണകൊണ്ടാണെന്ന് സിപിഎം വ്യക്തമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡണ്ട് സി എച്ച് മഹ്മൂദ് ഹാജി അധ്യക്ഷത വഹിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
إرسال تعليق
Thanks