തിരൂരങ്ങാടി : അധിനിവേശം നേരിടുന്ന ഫലസ്തീൻ ജനതയ്ക്ക് ഇന്ത്യയുടെ പിന്തുണ തുടരണമെന്ന് ഇന്ത്യയിലെ അറബ് ലീഗ് അംബാസിഡർ ഡോ: മാസിൻ നാഇഫ് അൽ മസ്ഊദി പറഞ്ഞു.
കുണ്ടൂർ ഉറൂസിനോടനുബന്ധിച്ച് നടന്ന ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് നൽകിയ പിന്തുണയ്ക്ക് ഇന്ത്യൻ ഗവൺമെന്റിനോട് നന്ദി പറയുന്നു.
ദുരിതം വർദ്ധിച്ച സമയത്ത് ഇന്ത്യ ഫലസ്തീനിലേക്ക് അയച്ച അവശ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള സഹായങ്ങൾ എക്കാലവും സ്മരിക്കപ്പെടും.
ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്വതന്ത്ര ഫലസ്തീനിന് പിന്തുണക്കും എന്ന് പ്രഖ്യാപിച്ചത് ശുഭകരമാണ്.
പ്രാർത്ഥനകളിലൂടെയും ഐക്യദാർഢ്യത്തിലൂടെയും ഫലസ്തീൻ ജനതയോട് പിന്തുണ പ്രഖ്യാപിച്ച കേരളത്തിന് പ്രത്യേകം നന്ദി പറഞ്ഞു.
അലി ബാഖവി ആറ്റുപുറം അധ്യക്ഷത വഹിച്ചു.
അമീൻ മുഹമ്മദ് സഖാഫി പ്രസംഗിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks