കൊടിഞ്ഞി പള്ളി സ്ഥാപക നേർച്ച ഇന്ന്


പ്രസിദ്ധമായ കൊടിഞ്ഞി പള്ളി സ്ഥാപക നേർച്ച ഇന്ന് നടക്കും. രാവിലെ 11 ന് മൗലൂദ്, പ്രാർത്ഥന എന്നിവ നടക്കും. ളുഹർ നമസ്കാര ശേഷം അന്നദാനം നടക്കും. 

സത്യ പള്ളി എന്ന പേരിൽ അറിയപ്പവടുന്ന കൊടിഞ്ഞി പള്ളി മമ്പുറം തങ്ങൾ നിർമിച്ചതാണ്. സ്ഥാപക നേർച്ച നടക്കുന്ന അപൂർവം പള്ളികളിൽ ഒന്നാണിത്. ജാതി മത ഭേദമന്യേ നേർച്ചയിൽ പങ്കെടുക്കാറുണ്ട്. പള്ളിയിലെ വിവിധ ചടങ്ങുകളിൽ പ്രദേശത്തെ അമുസ്ലിം കുടുംബങ്ങൾക്ക് അവകാശമുണ്ട് എന്നത് കൊണ്ടൊക്കെ പ്രശസ്തമാണ് കൊടിഞ്ഞി പള്ളി.


Post a Comment

Thanks

أحدث أقدم
Moonniyur Vartha