കായിക മന്ത്രിക്കെതിരെ 'മെസ്സി ജഴ്സി' പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍


മലപ്പുറം: കായിക മന്ത്രിക്കെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി കുറ്റിപ്പുറം കെഎംസിടി ലോ കോളേജിലെ വിദ്യാർത്ഥികള്‍.

കോളേജിലെ ആർട്സ് ഫെസ്റ്റ് ഉദ്ഘാടനത്തിനെത്തിയ മന്ത്രിയെ 'മെസ്സി ജഴ്സി' ധരിച്ച്‌ വിദ്യാർത്ഥികള്‍ സ്വീകരിച്ചു. അർജന്റീന ഫുട്ബോള്‍ ടീമിന്റെ ജഴ്സിയില്‍ എത്തിയ വിദ്യാർത്ഥികള്‍, മന്ത്രിയെ ഉദ്ഘാടന വേദിയില്‍ ട്രോളുകയും ചെയ്തു. മന്ത്രിയില്‍ നിന്ന് സമ്മാനങ്ങള്‍ ഏറ്റുവാങ്ങാൻ വേദിയിലെത്തിയവരും മെസ്സിയുടെ ജഴ്സി ധരിച്ചാണ് പ്രത്യക്ഷപ്പെട്ടത്.


മലപ്പുറത്ത് കായിക മന്ത്രിക്കെതിരെ നേരത്തെ തന്നെ വിവിധ പ്രതിഷേധങ്ങള്‍ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികള്‍ അർജന്റീനയുടെ കൊടിയും ജഴ്സിയും ഉയർത്തി ഒരു പുതുമയുള്ള പ്രതിഷേധം സംഘടിപ്പിച്ചത്. മന്ത്രി കോളേജില്‍ എത്തിയപ്പോള്‍ തന്നെ വിദ്യാർത്ഥികള്‍ അർജന്റീന ടീമിന്റെ ജഴ്സി ധരിച്ച്‌ സ്വാഗതം ചെയ്തു, ഉപഹാരങ്ങള്‍ വാങ്ങാൻ എത്തിയവരും ഇതേ വേഷത്തില്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ടു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha