ഫറോക്ക് പൊലീസ് സ്റ്റേഷനില്‍ നിന്നും കൈവിലങ്ങുമായി പ്രതി ചാടിപ്പോയി

  കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി ചാടിപ്പോയി. ഫറോക്ക് പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയാണ് ചാടിപ്പോയത്. അസം സ്വദേശി പ്രസൺ ജിത്ത് ആണ് ചാടിപ്പോയത്. സ്കൂൾ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്ന കേസിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കയ്യിൽ വിലങ്ങുമായാണ് പ്രതി രക്ഷപ്പെട്ടതെന്ന് പൊലീസ് പറയുന്നു.

 ഉ ത്തർപ്രദേശ് സ്വദേശിയായ പെൺകുട്ടിയെയാണ് ഇയാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്നലെയാണ് പ്രസൺജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ അറസ്റ്റിലായ പ്രസൺ ജിത്തിനെ ഇന്ന് കോടതിയിൽ കൊണ്ടുപോകാൻ നിൽക്കുന്നതിനിടെ രക്ഷപ്പെടുകയായിരുന്നു. വിലങ്ങണിയിച്ചു ബെഞ്ചിൽ ഇരുത്തിയതായിരുന്നു പൊലീസ്. അതിനിടെ, പൊലീസിന്റെ ശ്രദ്ധ തെറ്റിയപ്പോൾ പിൻവാതിൽ വഴി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി നിലവിൽ തെരച്ചിൽ തുടരുകയാണ്.

Post a Comment

Thanks

أحدث أقدم
Moonniyur Vartha