മലപ്പുറം: സാക്ഷരതാമിഷൻ നടത്തുന്ന നാലാംതരം, എഴാംതരം തുല്യതാ പരീക്ഷകൾ ശനി, ഞായർ ദിവസങ്ങളിൽ നടക്കും.
ജില്ലയിൽ 17 കേന്ദ്രങ്ങളിലാണ് ഏഴാംതരം തുല്യതാപരീക്ഷ നടക്കുന്നത്. 249 പേരാണ് പരീക്ഷ എഴുതുന്നത്. ഇതിൽ 128 പുരുഷന്മാരും 121 സ്ത്രീകളും 23 പട്ടികജാതിക്കാരും നാലു പട്ടികവർഗക്കാരും ഉൾപ്പെടും.
ആതവനാട് പഞ്ചായത്തിലെ 71 വയസ്സായ കുഞ്ഞായിഷയാണ് പ്രായംകൂടിയ പഠിതാവ്. ജില്ലയിൽ 13 കേന്ദ്രങ്ങളിലാണ് നാലാംതരം തുല്യതാപരീക്ഷ ഞായറാഴ്‌ച നടക്കുന്നത്. 84 പേരാണ് പരീക്ഷ എഴുതുന്നത്. ഇതിൽ 41 പുരുഷന്മാരും 43 സ്ത്രീകളും 13 പട്ടികജാതിക്കാരും രണ്ടു പട്ടികവർഗക്കാരും ഉൾപ്പെടും. വള്ളിക്കുന്ന് പഞ്ചായത്തിലെ 75 വയസ്സായ അയ്യപ്പനാണ് പ്രായം കൂടിയ പഠിതാവ്.
ജില്ലയിലെ ആറുകേന്ദ്രങ്ങളിൽ സാക്ഷരതാ (സോഫ്റ്റ് വേർ ആറാം ബാച്ച്) പൊതുപരീക്ഷ (മികവുത്സവം) ഞായറാഴ്‌ച നടക്കും. ജില്ലയിൽ 94 പേരാണ് പരീക്ഷ എഴുതുന്നത്. ഇതിൽ 41 പുരുഷന്മാരും 55 സ്ത്രീകളും 14 പട്ടികജാതി വിഭാഗക്കാരും ഉൾപ്പെടും. 75 വയസ്സായ അബ്ദുറഹിമാൻ കാവുങ്ങൽ, കെ.പി. വസന്ത എന്നിവരാണ് പ്രായംകൂടിയ പഠിതാക്കൾ.
Post a Comment
Thanks