വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു.


പരപ്പനങ്ങാടി: ഉപജില്ലയിൽ നിന്നും വിവിധ മത്സര പരീക്ഷകൾ വിജയം നേടിയവരെ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആദരിച്ചു. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്ന ലക്ഷ്യത്തോടെ ഹെഡ്മാസ്റ്റേഴ്സ് ഫോറമാണ് ഉപജില്ലയിലെ എൽ.എസ്.എസ്, യു. എസ്. എസ്, എൻ .എം . എം .എസ്, ഇൻസ്പയർ അവാർഡ് ജേതാക്കളെ ആദരിച്ചത്. 


പരപ്പനങ്ങാടി കെ കെ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് അദ്ധ്യക്ഷ്യം വഹിച്ചു. വൈസ് ചെയർപേഴ്സൺ ബി.പി ഷാഹിദ, സ്ഥിരം സമിതി അധ്യക്ഷൻ സി നിസാർ അഹമ്മദ്, കൗൺസിലർമാരായ ടി കാർത്തികേയൻ, ജെ എം ഖദീജത്തുൽ മാരിയ, എ ഇ ഒ  ടി . എസ്. സുമ, എച്ച് .എം . ഫോറം കൺവീനർ കെപി വിജയകുമാർ എന്നിവർ സംസാരിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

أحدث أقدم
Moonniyur Vartha