ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ കാള കുത്തിക്കൊന്നു; കാളയെ പിടികൂടി ഗോശാലയിലേക്ക് അയച്ചു


ലഖ്നൗ: ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ കാള കുത്തിക്കൊന്നു. ബിജെപി ബൂത്ത് പ്രസിഡൻ്റ് സുരേന്ദ്ര കുമാർ ശർമ്മ ആണ് തെരുവ് കാളയുടെ ആക്രമണത്തിൽ മരിച്ചത്. ബിജ്നോറിലെ നജിബാബാദ് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഗജ്റൗള പൈമർ മണ്ഡലിലെ സമിപൂർ ശക്തി കേന്ദ്രത്തിന് സമീപം വ്യാഴാഴ്‌ച വൈകുന്നേരം ആണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രനെ ഉടൻ തന്നെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ഇന്നലെ മരിച്ചു.


സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ മണ്ഡലം ജില്ലാ പ്രസിഡൻ്റ് വരുൺ ആത്രേ സ്ഥലത്തെത്തി. മന്ത്രി ബൽരാജ് ത്യാഗി ഉൾപ്പെടെയുള്ള നിരവധി മുതിർന്ന നേതാക്കളും സ്ഥലത്തെത്തി. ഭരണകൂടത്തിനുവേണ്ടി ഡെപ്യൂട്ടി ജില്ലാ മജിസ്ട്രേറ്റ്, പോലീസ് സർക്കിൾ ഓഫീസർ, ഇൻസ്പെക്ടർ ഇൻചാർജ് രാഹുൽ സിംഗ് എന്നിവർ സ്ഥലം പരിശോധിച്ചു. മൃഗസംരക്ഷണ വകുപ്പിൻ്റെ സഹായത്തോടെ ആക്രമണകാരിയായ കാളയെ പിടികൂടി ഗോശാലയിലേക്ക് അയച്ചു.

Post a Comment

Thanks

Previous Post Next Post