ഉറങ്ങിക്കിടന്ന നാലു വയസ്സുകാരനെ വീട്ടില്‍ കയറി പുലി ആക്രമിച്ചു; കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു


  തൃശൂര്‍: മലക്കപ്പാറ ആദിവാസി ഊരിൽ നാലു വയസ്സുകാരനെ പുലി ആക്രമിച്ചു. അച്ചനും അമ്മയ്ക്കും ഒപ്പം വീട്ടില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെയാണ് പുലി ആക്രമിച്ചത്. മലക്കപ്പാറ വീരന്‍കുടി ആദിവാസി ഊരില്‍ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം.

ചെറിയ പരിക്കുകളോടെ നാലു വയസ്സുകാരന്‍ രാഹുല്‍ രക്ഷപ്പെട്ടു. വീട്ടുകാര്‍ ബഹളം വെച്ചതോടെ പുലി വീട്ടില്‍ നിന്നും ഓടിപ്പോയി. കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha