വേങ്ങര: കണ്ണമംഗലം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. വേങ്ങര കണ്ണമംഗലം ചേറൂർ കാപ്പിൽ ആറാം വാർഡിൽ താമസിക്കുന്ന കണ്ണേത്ത് മുഹമ്മദ് ബഷീറിന്റെഭാര്യ റംല (52)
യാണ് ഒന്നരമാസത്തെ ചികിത്സയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങിയത്.
അവർക്ക് ജൂലൈ ഏഴിന് രോഗലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് ചികിത്സ ആരംഭിച്ചിരുന്നു. രോഗംഭേദമാവാതെയായതോടെ ആഗസ്റ്റ് ഒന്നിന് തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിലും, ഓഗസ്റ്റ് രണ്ടിന് വേങ്ങര സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. രോഗാവസ്ഥ വഷളായതോടെ ഓഗസ്റ്റ് നാലിന് കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് മാറുകയും അഞ്ചിന് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ വെച്ചാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് അടിയന്തര ചികിത്സ നൽകി.പിന്നീട്ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് 11ന് ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ആഗസ്റ്റ് 26വീണ്ടും,ജ്വരവും ,ചർദ്ദിയും തുടങ്ങിയതോടെ ആരോഗ്യനിലവഷളാവുകയും 31ന് പുലർച്ച മരണപ്പെടുകയും ചെയ്തു.
إرسال تعليق
Thanks