പത്താം ക്ലാസ് പാസ്സായവര്‍ക്ക് വന്‍ അവസരം: ഒന്നരലക്ഷത്തോളം ശമ്പളം, ഇപ്പോള്‍ അപേക്ഷിക്കാം


കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ നിരവധി ജോലി അവസരങ്ങള്‍. ഇന്റലിജന്‍സ് ബ്യൂറോയിലും, ബ്യൂറോയുടെ സബ്‌സിഡിയറികളിലുമുള്ള 8700 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.


ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫിസര്‍ ഗ്രേഡ്-II/എക്സിക്യൂട്ടീവ് (ACIO-II/ Exe) തസ്തികയില്‍ 3,717 ഒഴിവ്. നേരിട്ടുള്ള നിയമനത്തില്‍ ഓണ്‍ലൈന്‍ അപേക്ഷ ഓഗസ്റ്റ് 10 വരെ സ്വീകരിക്കും.


യോഗ്യത:ബിരുദം/തത്തുല്യം, കംപ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയമാണ്. ഉദ്യോഗാര്‍ത്ഥികള്‍ 18 വയസിനും 27 വയസിനും ഇടയിലുള്ളവരായിരിക്കണം. ശമ്പളം: 44,900-1,42,400.


ഇന്റലിജന്‍സ് ബ്യൂറോയുടെ സബ്‌സിഡിയറികളില്‍ 4,987 സെക്യൂരിറ്റി അസിസ്റ്റന്റ്/എക്‌സിക്യൂട്ടീവ് ഒഴിവ്. തിരുവനന്തപുരം ഉള്‍പ്പെട്ട സബ്‌സിഡിയറി ഇന്റലിജന്‍സ് ബ്യൂറോയില്‍ (എസ്‌ഐബി) 334 ഒഴിവുണ്ട്.


പത്താം ക്ലാസ് ജയം/തത്തുല്യം, അപേക്ഷിക്കുന്ന ബ്യൂറോ ഉള്‍പ്പെടുന്ന റീജനിലെ പ്രാദേശികഭാഷാ പരിജ്ഞാനം, ‘Domicile’ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. ഓഗസ്റ്റ് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.


വിശദവിവരങ്ങള്‍ www.mha.gov.in | www.ncs.gov.in എന്നീ സൈറ്റുകളില്‍ ഉടന്‍ പ്രസിദ്ധീകരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ 18 വയസിനും 27 വയസിനും ഇടയിലുള്ളവരായിരിക്കണം. 

ശമ്പളം: 21,700-69,100

Post a Comment

Thanks

أحدث أقدم
Moonniyur Vartha