ദുർഗന്ധം വമിക്കുന്ന താനൂർ ഹാർബർ,പൊറുതിമുട്ടി ജനങ്ങൾ.

 


  താനൂർ: താനൂർ ഹാർബറിൽ എത്തുന്ന നാട്ടുകാർക്കും മത്സ്യത്തൊഴിലാളികൾക്കും കച്ചവടക്കാർക്കും ദുർഗന്ധം ശ്വസിക്കാതെ   ഹാർബറിൽ നിൽക്കാൻ പറ്റാത്ത  അവസ്ഥയിലാണ് താനൂർ ഹാർബർ സ്ഥിതി ചെയ്യുന്നത്. നാട്ടിലാകെ പകർച്ചവ്യാധി പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ്  താനൂർ ഹാർബറിൽ ഈ ദുരാവസ്ഥ. 

ഹാർബർ അതോറിറ്റിയും  അധികാരികളും ഹാർബറിൽ വേണ്ട ശുചീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ഒരു നടപടികളും സ്വീകരിക്കുന്നില്ല. താനൂരിലെ ഹെൽത്ത് ഡിപ്പാർട്ട്മെന്റ്  കണ്ണടച്ചിരിപ്പാണ്.ഹാർബറിന്റെ പണിപൂർത്തിയായില്ലെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെങ്കിലും ഹാർബറിലേക്കുള്ള പ്രവേശന ഫീസ് തകൃതിയായി പിരിച്ചെടുക്കുന്നുണ്ട്. പ്രദേശവാസികൾക്ക് പകർച്ചവ്യാധി പടർന്നു പിടിക്കാതിരിക്കാൻ ബന്ധപ്പെട്ട അധികാരികൾ ഉടൻ ഇടപെട്ട്  ഹാർബർ പരിസരത്ത് ശുചീകരണ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Thanks

Previous Post Next Post