റേഷൻ കാർഡ് ഇതുവരെ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, ഉടൻ തന്നെ ഈ നടപടി സ്വീകരിക്കുക. എല്ലാ റേഷൻ കാർഡ് ഉടമകളും ഇ-കെവൈസി (e-KYC) പൂർത്തിയാക്കണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.
പൊതുവിതരണ സമ്പ്രദായം കൂടുതൽ കാര്യക്ഷമമാക്കാനും, യഥാർത്ഥ ഗുണഭോക്താക്കൾക്ക് സബ്‌സിഡികൾ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ആധാർ-റേഷൻ കാർഡ് ലിങ്കിംഗ് നിർബന്ധമാക്കിയിരിക്കുന്നത്. ഈ നടപടിയിലൂടെ ഡ്യൂപ്ലിക്കേറ്റ്, വ്യാജ റേഷൻ കാർഡുകൾ ഇല്ലാതാക്കാനും സാധിക്കും. ആധാർ കാർഡ് ഉപയോഗിച്ച് റേഷൻ കാർഡ് ഉടമകളുടെ ഐഡന്റിറ്റി പരിശോധിക്കുന്ന ഡിജിറ്റൽ പ്രക്രിയയാണ് ഇ-കെവൈസി.
ഓൺലൈൻ രീതി:
കേരളത്തിന്റെ പൊതുവിതരണ സംവിധാനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക (ഓരോ സംസ്ഥാനത്തിനും അതിന്റേതായ പോർട്ടൽ ഉണ്ടായിരിക്കും).
ആധാർ ലിങ്കിംഗിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.
നിങ്ങലുടെ ആധാർ നമ്പർ, റേഷൻ കാർഡ് നമ്പർ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ നൽകുക.
ആവശ്യമായ മറ്റ് വിവരങ്ങൾ പൂരിപ്പിക്കുക.
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി (OTP) നൽകുക.
പരിശോധന പൂർത്തിയായതിന് ശേഷം, ലിങ്കിംഗ് വിജയകരമായതായി സ്ഥിരീകരണ സന്ദേശം ലഭിക്കും..
ഓഫ്‌ലൈൻ രീതി:
അടുത്തുള്ള പൊതുവിതരണ കേന്ദ്രമോ റേഷൻ കടയോ സന്ദർശിക്കുക.
ഇനിപ്പറയുന്ന രേഖകളുടെ ഫോട്ടോകോപ്പികൾ സമർപ്പിക്കുക:
ആധാർ കാർഡ്
റേഷൻ കാർഡ്
ബാങ്ക് പാസ്ബുക്ക്
പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ
കേന്ദ്രത്തിൽ ബയോമെട്രിക് പരിശോധന പൂർത്തിയാക്കുക.
വിജയകരമായി ലിങ്കിംഗ് പൂർത്തിയാകുന്നതോടെ, നിങ്ങലുടെ റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കപ്പെടും.
റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ടത് സബ്‌സിഡി ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭിക്കുന്നതിന് അത്യന്താപേക്ഷിതമായ കാര്യമാണ്. അതിനാൽ, ഉടൻ നടപടി സ്വീകരിച്ച് ആധാർ ലിങ്കിംഗ് പൂർത്തിയാക്കുക.
Post a Comment
Thanks