ഹിരോഷിമ ദിനത്തിന്റെ അനുസ്മരണാർത്ഥം ഇന്ന് പരപ്പനങ്ങാടി ടൗൺ ജി എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലി സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തി.
1945 ആഗസ്റ്റ് 6-ന് ജപ്പാനിലെ ഹിരോഷിമ നഗരത്തിൽ നടന്ന ആണവ ബോംബാക്രമണത്തിന്റെ ഭീകരതയും അതിലൂടെ മനുഷ്യജീവിതം നേരിട്ട ദുരന്തവും വിദ്യാർത്ഥികൾ പോസ്റ്ററുകളും മുദ്രാവാക്യങ്ങളും വഴി സമൂഹത്തെ ഓർമിപ്പിച്ചു.
"ശാന്തി മനുഷ്യന്റെ മഹത്തായ അവകാശമാണ്" എന്ന സന്ദേശം മുൻനിർത്തി കുട്ടികൾ നടത്തിയ റാലി സ്കൂൾ കവാടത്തിൽ നിന്ന് ആരംഭിച്ച് സമീപ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു. "യുദ്ധം ഇല്ലാത്ത ലോകം വേണം", "ഇനിയൊരു യുദ്ധം വേണ്ട" എന്നീ മുദ്രാവാക്യങ്ങൾ മുഴങ്ങി. സ്കൂൾ ഹെഡ് മാസ്റ്റർ ബോബൻ മാഷ് ഉദ്ഘാടനം ചെയ്ത റാലിയിൽ പിടിഎ പ്രസിഡന്റ് മൻസൂർ, അബ്ദുറബ്ബ്, സമീറ, സൂഫിലത്ത്, നൂറ, സനൂബിയ സമീന, ബിന്ദു ,ഗീത, വിജിഷ ,സമീറ, വിജി ,ജലജ, അഭിരാമി, അമൃത ,നീതു തുടങ്ങിയവർ പങ്കെടുത്തു
Post a Comment
Thanks