കളിയാട്ടമുക്ക്: സോഷ്യൽ മീഡിയയുടെ ദുരുപയോഗങ്ങളിലും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനങ്ങളിലും വളർന്നുവരുന്ന മക്കളുടെ വിഷയത്തിൽ രക്ഷിതാക്കൾ ആശങ്കപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന കളിയാട്ടമുക്ക് ദാറുൽ ഉലൂം മദ്റസയിൽ "പുതിയ കാലത്തെ കുട്ടികളും രക്ഷിതാക്കളും" എന്ന വിഷയത്തിൽ പാരന്റിങ് ക്ലാസ് സംഘടിപ്പിച്ചു.
മുക്കം ഗ്രീൻ വാലി പബ്ലിക് സ്കൂൾ അധ്യാപകനും, ചൈൽഡ് കൗൺസിലറുമായ മുനവ്വർ സ്വലാഹി ക്ലാസ്സ് എടുത്തു.
പി. ടി. എ പ്രസിഡന്റ് PP ഫസലു റഹ്‌മാൻ, മദ്റസ അധ്യാപകരായ തൗഫീഖ് അസ്‌ലം, സമീർ പത്തൂർ എന്നിവർ സംസാരിച്ചു.
Post a Comment
Thanks