വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി നാല്, അഞ്ച് (തിങ്കൾ, ചൊവ്വ) തീയതികളിൽ മലപ്പുറം ജില്ലയിൽ


മലപ്പുറം:പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി മലപ്പുറം ജില്ലയിലെ വിവിധ സ്കൂൾ കെട്ടിടങ്ങൾ നാല്, അഞ്ച് (തിങ്കൾ, ചൊവ്വ) തീയതികളിൽ ഉദ്ഘാടനം ചെയ്യും. ആറു നിയമസഭ മണ്ഡലങ്ങളിലായി 12 പരിപാടികളിലാണ്  മന്ത്രി ജില്ലയിൽ  പങ്കെടുക്കുന്നത്. നാലിന് (തിങ്കൾ ) രാവിലെ 9.30 ന് ഏറനാട് മണ്ഡലത്തിലെ പത്തപിരിയം യു.പി സ്കൂൾ കെട്ടിടോദ്ഘാടനം, 10.30ന് ഒതായി ഹൈസ്കൂൾ കെട്ടിട നിർമ്മാണ ഉദ്ഘാടനം എന്നിവ നടക്കും. 11ന് വണ്ടൂർ മണ്ഡലത്തിലെ മമ്പാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ കെട്ടിട ഉദ്ഘാടനം, 11.30 ന് വണ്ടൂർ വി.എം.സി ഹൈസ്കൂൾ കെട്ടിട ഉദ്ഘാടനം, 12.30 ന് വാണിയമ്പലം ശാന്തിനഗർ വർണ്ണ കൂടാരം എന്നീ പരിപാടികൾ നടക്കും. മൂന്നു മണിക്ക് വേങ്ങര മണ്ഡലത്തിലെ എ.ആർ ഗവ.സ്കൂൾ കെട്ടിട ഉദ്ഘാടനം മന്ത്രി നിർവഹിക്കും. വൈകുന്നേരം നാലിന് തിരൂരങ്ങാടി മണ്ഡലത്തിൽ പെരുമണ്ണ ഗവ. വൊക്കേഷണൽ സ്കൂൾ ചെട്ടിയാം കിണർ ഹയർസെക്കൻഡറി ക്ലാരി തറക്കല്ലിടൽ നടക്കും. 4.30ന് പരപ്പനങ്ങാടി സബ് ജില്ലയിലെ എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് ലഭിച്ച കുട്ടികൾക്ക് മന്ത്രി അവാർഡുകൾ വിതരണം ചെയ്യും. 


 അഞ്ചിന് (ചൊവ്വ) രാവിലെ 9.30 ന് കൊണ്ടോട്ടി മണ്ഡലത്തിലെ ചിറയിൽ ഗവ. യു.പി.എസ് കെട്ടിടോദ്ഘാടനം മന്ത്രി നിർവഹിക്കും. 11 ന് കൊണ്ടോട്ടി ജി.എം.യു.പി.എസ് കെട്ടിട ഉദ് ഘാടനം, എജുക്കേഷനൽ കോംപ്ലക്സിന്റെ തറക്കില്ലിടൽ, മുതുവല്ലൂർ ജി എച്ച്.എസ്.എസ് കെട്ടിടത്തിന്റെ തറക്കല്ലിടൽ എന്നീ മൂന്നു പരിപാടികൾ ഒരേ വേദിയിൽ നടക്കും. 2.30 ന് വള്ളിക്കുന്ന് മണ്ഡലത്തിലെ പെരുവള്ളൂർ ഒളകര ജി.എൽ.പി സ്കൂൾ കെട്ടിടോദ്ഘാടനം, 3.30 ന് പറമ്പിൽപീടിക ജി.എൽ.പി സ്കൂൾ കെട്ടിടോദ്ഘാടനം എന്നിവയും മന്ത്രി നിർവഹിക്കും.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

أحدث أقدم
Moonniyur Vartha