തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിൽ പ്രാദേശികചരിത്രപഠന ഗവേഷണകേന്ദ്രം പ്രവർത്തനം ആരംഭിച്ചു


ബഹുവൈജ്ഞാനിക സ്വഭാവത്തോട് കൂടിയ ഗവേഷണ പഠനപ്രവർത്തനങ്ങൾ ലക്ഷ്യമാക്കിക്കൊണ്ട് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിൽ  പ്രാദേശികചരിത്രപഠന ഗവേഷണകേന്ദ്രം പ്രവർത്തനമാരംഭിച്ചു. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാലയിൽ ഇത്തരം ഒരു ഗവേഷണകേന്ദ്രം പ്രവർത്തനമാരംഭിക്കുന്നത്.  സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പുരോഗതി ലക്ഷ്യമാക്കിക്കൊണ്ടായിരിക്കും  ഈ കേന്ദ്രം പ്രവർത്തിക്കുക.  കേരളത്തിൽ ഉടനീളം പ്രവർത്തനസജ്ജമായി കൊണ്ടിരിക്കുന്ന പ്രാദേശിക ചരിത്ര നിർമ്മാണ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക ചരിത്രം മാനവ പുരോഗതിക്ക് എന്ന ആശയത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുക, പ്രാദേശിക ചരിത്ര ഗവേഷണത്തിൽ കേരള മാതൃക സൃഷ്ടിക്കുക, പഠന ഗവേഷണ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുക തുടങ്ങി ഒട്ടേറെ മൂല്യവത്തായ ആശയങ്ങൾ മുറുകെപ്പിടിച്ചുകൊണ്ടാണ് ഈ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത്. കേന്ദ്രത്തിന്റെ  ഉദ്ഘാടനം   ബഹു. വൈസ് ചാൻസലർ പ്രൊഫ. സി ആർ പ്രസാദ് നിർവ്വഹിച്ചു. 

പഠന ഗവേഷണങ്ങൾ പ്രത്യേകിച്ച് സാമൂഹ്യശാസ്ത്ര പഠനങ്ങൾ സമൂഹ്യപുരോഗതിക്കായി നിലകൊള്ളേണ്ടതാണ് എന്നും ബഹുവജ്ഞാനിക സ്വഭാവത്തോട് കൂടിയ പ്രാദേശിക ചരിത്രപഠനത്തിൽ ജനപങ്കാളിത്തം അവശ്യം ഉണ്ടായിത്തീരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രമുഖ ചരിത്രകാരനായ

 പ്രൊഫ. കേശവൻ വെളുത്താട്ട് മുഖ്യപ്രഭാഷണം നടത്തി. പഠന കേന്ദ്രം ഓണററി ഡയറക്ടർ ഡോ. മഞ്ജുഷ.ആർ. വർമ്മ അധ്യക്ഷത വഹിച്ച ചടങ്ങിൽ രജിസ്ട്രാർ -ഇൻ - ചാർജ് പ്രൊഫ. കെ.എം ഭരതൻ ,  ഡോ. ധന്യ ആർ, ഡോ കെ.എസ് ഹക്കിം, ശ്യാം ശങ്കർ എം, അഞ്ജലി കൃഷ്ണ, അനശ്വര പി, സെബിനാ തെസ്നി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha