തിരുരങ്ങാടി:ഭരണഘടനാപരമായ മൗലിക അവകാശങ്ങൾ പോലും റദ്ദ് ചെയ്യപ്പെടുന്ന ഭരണകൂട ഭീകരതയാണ് സ്വാതന്ത്ര്യത്തിൻ്റെ ഏഴര പതിറ്റാണ്ട് പിന്നിട്ട ഇന്ത്യ അഭിമുഖീകരിക്കുന്ന
മുഖ്യപ്രശ്നമെന്നും പൗരൻമാരുടെ വോട്ടവകാശം പോലും നിഷേധിക്കുകയൊ കട്ടെടുക്കുകയോ ചെയ്യുന്ന ഭരണകൂട സമീപനം സ്വാതന്ത്ര്യത്തിൻ്റെ
അന്തസ്സത്തയെ ദുർബലപ്പെടുത്തുകയും
ഷണ്ഡീകരിക്കുകയും ചെയ്യുമെന്നും ഐ.എൻ.എൽ.
പൗര സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഓരോ ഇന്ത്യൻ പൗരനും കാവാലാളായി മാറേണ്ട കാലമാണിപ്പോഴെന്നും ഐ.എൻ.എൽ
മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാചരണ
ചടങ്ങ് അഭിപ്രായപ്പെട്ടു.
ചെമ്മാട് നടന്ന ചടങ്ങ് ജില്ലാ
പ്രസിഡൻ്റ് സമദ് തയ്യിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സിക്രട്ടേറിയേറ്റ് അംഗം സി.പി അൻവർ സാദത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ലാ നേതാക്കളായ
നാസർ ചിനക്കലങ്ങാടി, എൻ.പി ശംസു , ബഷീർ ചേളാരി, മണ്ഡലം നേതാക്കളായ തയ്യിൽ ഹംസ, ആപ്പ വെന്നിയൂർ, മൊയ്തീൻ കോയ കൊടക്കാട്, എൻ.വൈ.എൽ നേതാക്കളായ നൗഫൽ തടത്തിൽ, പി.പി അർഷദ് , മുഹമ്മദ് വെന്നിയൂർ
എന്നിവർ പ്രസംഗിച്ചു.
ജില്ലാ ജനറൽ സിക്രട്ടറി സി.പി അബ്ദുൽ വഹാബ് സ്വാഗതം പറഞ്ഞു.
ജില്ലയിലെ നിലമ്പൂർ, തിരൂർ എന്നീ കേന്ദ്രങ്ങളിലും പരിപാടി സംഘടിപ്പിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks