റെക്കോര്‍ഡ് തിരുത്തി സ്വര്‍ണവില; ഇന്ന് ഒറ്റയടിക്ക് 560 രൂപ കൂടി, ഇനിയും ഉയരത്തിൽ എത്തും


കൊച്ചി: സംസ്ഥാനത്ത് റെക്കോർഡ് തിരുത്തി  സ്വർണവിലയുടെ കുതിപ്പ് തുടരുകയാണ്. ഇന്നലെ പുതിയ ഉയരംസൃഷ്ടിച്ചതിന് പിന്നാലെയാണ് ഇന്നത്തെ കുതിപ്പ്. ഇന്നലെ പവന് 80 രൂപ വർധിച്ചതോടെ പവന് 160 രൂപയാണ് ഇന്നലെ കൂടിയത്. ഇതോടെ 75,200 രൂപയാണ് ഇന്നലെ ഒരു പവൻ സ്വർണത്തിന് ആയത്.



ഇന്ന് ഒറ്റയടിക്ക് 560 രൂപ വർധിച്ചതോടെയാണ് ഇന്നലത്തെ റെക്കോർഡ് ഉയരമായ 75,200 മറികടന്ന് സ്വർണവില പുതിയ ഉയരം കുറിച്ചത്. നിലവിൽ 75,760 രൂപയാണ് കേരളത്തിൽ ഒരു പവൻ സ്വർണത്തിൻ്റെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് വർധിച്ചത്. 9470 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. 00


ജൂലൈ 23ന് 75000 കടന്ന് റെക്കോർഡ് ഇട്ട സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74000ൽ താഴെ പോയ സ്വർണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും ഉയരാൻ തുടങ്ങിയത്. ഓഗസ്റ്റ് ഒന്നിന് 73,200 രൂപയായിരുന്നു സ്വർണവില. അഞ്ചു ദിവസത്തിനിടെ 2000നു അടുത്ത് രൂപയാണ് ഒരു പവന് കൂടിയത്.


പുതിയ സാഹചര്യത്തിൽ പണിക്കൂലി ഉൾപ്പെടെ കൂട്ടുകയാണെങ്കിൽ ഒരു പവൻ സ്വർണാഭരണത്തിന് 85,000 രൂപയ്ക്ക് അടുത്ത് വരും. കൂടുതൽ പണിക്കൂലി ഉണ്ടെങ്കിൽ ലക്ഷത്തിന് അടുത്ത് തന്നെ എത്തും.

Post a Comment

Thanks

أحدث أقدم