പ്രവാസി ക്ഷേമനിധി: അംഗത്വ ക്യാംപയിനും കുടിശ്ശിക നിവാരണവും 21 ന് മലപ്പുറത്ത് .



മലപ്പുറം:കേരള പ്രവാസി ക്ഷേമ ബോര്‍ഡ് പ്രവാസി ക്ഷേമനിധി അംഗത്വ ക്യാംപയിനും കുടിശ്ശിക നിവാരണവും ഓഗസ്റ്റ് 21 ന് രാവിലെ 10ന് മലപ്പുറം ആസൂത്രണസമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും. 18 നും 60 നും ഇടയില്‍ പ്രായമുള്ള  നിലവില്‍ വിദേശത്തോ  കേരളത്തിന് പുറത്ത് അന്യസംസ്ഥാനത്തോ  ജോലി ചെയ്യുന്നവര്‍ക്കും  കുറഞ്ഞത് രണ്ടു വര്‍ഷക്കാലം വിദേശത്ത് ജോലി ചെയ്ത് കേരളത്തില്‍ സ്ഥിരം താമസമാക്കിയവര്‍ക്കും   ക്ഷേമനിധിയില്‍ അംഗത്വമെടുക്കാം. പുതുതായി അംഗത്വമെടുക്കാന്‍ ആവശ്യമായ രേഖകള്‍ കരുതണം.

പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം എടുത്ത പ്രവാസികളില്‍ അംശദായം   മുടക്കം വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക്  നിലവിലുള്ള പിഴ ഇളവ് ആനുകൂല്യത്തോടെ  കുടിശ്ശിക അടച്ച് അംഗത്വം പുതുക്കാനും ക്യാംപയിനില്‍ അവസരം ഉണ്ടാവും.   എല്ലാ പ്രവാസികളും അവസരം പ്രയോജനപ്പെടുത്തണമെന്ന്  കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ ഗഫൂര്‍ പി ലില്ലീസ് അറിയിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post