അമിത ഓട്ടോ കൂലി വാങ്ങിയ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. പടമുകൾ സ്വദേശി യൂസഫിന്റെ ലൈസൻസാണ് സസ്‌പെൻഡ് ചെയ്തത്. ആർടിഒയാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്തത്. പടമുകളിൽ നിന്ന് ഓട്ടം വിളിച്ച യാത്രക്കാരിയോടാണ് യൂസഫ് അമിത കൂലി വാങ്ങിയത്. സാധാരണ 120 രൂപയുടെ ഓട്ടത്തിന് 170 രൂപയാണ് ഡ്രൈവർ ആവശ്യപ്പെട്ടത്.
തർക്കത്തിനൊടുവിൽ ഒടുവിൽ യുവതി 150 രൂപ നൽകിയെങ്കിലും ആർടിഒയ്ക്ക് പരാതി നൽകുകയായിരുന്നു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ നടത്തിയ അന്വേഷണത്തിൽ പരാതി ബോധ്യപ്പെട്ടതോടെ ഡ്രൈവറെ വിളിച്ചുവരുത്തി. അന്വേഷണം നടത്തി കാര്യങ്ങൾ ഡ്രൈവറെ ബോധ്യപ്പെടുത്തി. തുടർന്നാണ് നടപടി സ്വീകരിച്ചത്.
إرسال تعليق
Thanks