പരപ്പനങ്ങാടി: പാലത്തിങ്ങൽ കീരനല്ലൂർ ന്യൂക്കട്ടിൽ സുരക്ഷയും മുന്നറിയിപ്പും ശക്തമാക്കേണ്ടത് അത്യാവശ്യവും നിർബന്ധവുമാണന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ഭാരവാഹികൾ ആവശ്യപ്പെട്ടു
വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട ന്യു കട്ടിലേക്ക് ന ആയിരക്കണക്കിന് സന്ദർശകരെത്തുന്ന ന്യൂക്കട്ടിലും പരിസരത്തും സുരക്ഷിതമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ജനപ്രതിനിധികൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. ഇത് ഒഴിഞ്ഞുമാറേണ്ടുന്ന കാര്യമല്ല.
ഇന്നലെയും ഒരു ചെറുപ്പക്കാരനെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായിരിക്കുന്നത്. ഇതിന് മുൻപും പല അപകടങ്ങളും ഉണ്ടായിട്ടുണ്ട്. പലരെയും നാട്ടുകാർ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ശക്തമായ ഒഴുക്കും പാറക്കെട്ടുകളുമുള്ള ഇവിടെ ചാടിക്കുളിക്കുന്നത് വലിയ അപകടമാണെന്ന് നാട്ടുകാർക്കൊക്കെ അറിയാം. പലസ്ഥലങ്ങളിൽനിന്ന് വരുന്നവർക്ക് അപകടസാധ്യത അത്രയ്ക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. അവിടെയാണ് ജനപ്രതിനിധികൾ, സർക്കാർ സംവിധാനങ്ങൾ, പൊതുപ്രവർത്തകർ തുടങ്ങിയവർക്ക് ഉത്തരവാദിത്തമുള്ളത്.
പാറയിൽ വി.സി.ബിക്ക് മുകളിലെ നടപ്പാലത്തിൽ കൈവരി ഇല്ലാത്ത ഭാഗത്ത് അടിയന്തിരമായി കൈവരി സ്ഥാപിക്കണം. പാലത്തിലെ പൊളിഞ്ഞ കൈവരികൾ മാറ്റി സ്ഥാപിക്കുക
പാറക്കെട്ടുള്ള ഭാഗങ്ങളിലും പുഴയിൽ നല്ല ഒഴുക്കുള്ള സ്ഥലങ്ങളിലും കുട്ടികളും യുവാക്കളടക്കമുള്ളവരും അപകടകരമായ രീതിയിൽ കുളിക്കാനിറങ്ങുന്നത് തടയാൻ ബോർഡുകൾ സ്ഥാപിക്കുക മറ്റു സംവിധാനങ്ങളുണ്ടാകണം
നാട്ടുകാർ ഇടപെട്ട് ബഹളവും തർക്കങ്ങളും ഉണ്ടാക്കുകയല്ല വേണ്ടത്. അധികൃതർ ഉചിതമായ സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കട്ടെ. വിനോദ സഞ്ചാരത്തിന് സഹായകരമാകുന്ന സർക്കാർ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും ജനപ്രതിനിധികൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മുന്നിട്ടിറങ്ങട്ടെ
സുരക്ഷിതവും ആശ്വാസവും നിറഞ്ഞൊരു സമയങ്ങളാണ് ന്യൂക്കട്ടിൽനിന്ന് എല്ലാവർക്കും ലഭിക്കേണ്ടതെന്നും ദുരന്തങ്ങൾ സംഭവിച്ചു കഴിഞ്ഞിട്ട് നടപടികളും പ്രഖ്യാപനങ്ങളും ഉണ്ടായിട്ടു പ്രയോജനം ഇല്ലെന്നും നാഷണൽ ഫോറം ഫോർ പീപ്പിൾസ് റേറ്റ്സ് മലപ്പുറം ജില്ലാ പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്ത് പറഞ്ഞു.
إرسال تعليق
Thanks