മൂന്നിയൂർ: ദേശീയ പോഷകാഹാര ദൗത്യത്തിന്റെ ഭാഗമായ പോഷൺ അഭിയാൻ പോഷകാഹാരത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ മൂന്നിയൂർ കുന്നത്ത് പറമ്പ് എ.എം.യു.പി.സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ലാസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ.പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ അദ്ധ്യക്ഷ്യം വഹിച്ചു. നെടുവ ഹെൽത്ത് സെന്റർ ഹെൽത്ത് കൗൺസിലർ സുഹൈറ വി.പി. ക്ലാസെടുത്തു. ഹെഡ്മാസ്റ്റർ കെ. പ്രശാന്ത്, ഗിരീഷ് മാസ്റ്റർ, ഷബീറലി മാസ്റ്റർ പ്രസംഗിച്ചു.
Post a Comment
Thanks