കക്കയം പഞ്ചവടി പുഴയിൽ യുവാവ് ഒഴുക്കിൽപെട്ടു.


കക്കയം: കക്കയം പഞ്ചവടി പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടു. ബാലുശ്ശേരി കിനാലൂർ പൂളക്കണ്ടി സ്വദേശി അശ്വിൻ മോഹൻ (30) ആണ് ഒഴുക്കിൽപ്പെട്ടത്. സുഹൃത്തുക്കളോടൊപ്പം ഇവിടെയെത്തിയ യുവാവ് കുളിക്കുന്നതിനിടയിൽ ഒഴുക്കിൽ പെടുകയായിരുന്നു.

  കൂടെയുള്ളവർ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും പുഴയിൽ ശക്തമായ ഒഴുക്കിനെ തുടർന്ന് രക്ഷപ്പെടുത്താനായില്ല. പേരാമ്പ്ര ഫയർഫോഴ്സും, കൂരാച്ചുണ്ട് പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ തെരച്ചിൽ തുടരുകയാണ്.

Post a Comment

Thanks

Previous Post Next Post