വ്യാജ ആപ്പ് വഴി ഓൺലൈൻ തട്ടിപ്പ്: നാല് ലക്ഷം രൂപ നഷ്ടമായി


കൊടുവള്ളി: ഓൺലൈൻ തട്ടിപ്പിനിരയായി എറണാകുളം അഗ്രോ മെഷിനറി കോർപ്പറേഷൻ അക്കൗണ്ടന്റും കൊടുവള്ളി സ്വദേശിയുമായ യുവാവിന് നഷ്ട‌മായത് നാലുലക്ഷം രൂപ. യൂണിയൻ ബാങ്കിൻ്റെ വ്യാജ ആപ്പ് മുഖേന കൊടുവള്ളി തലപ്പെരുമണ്ണ പുൽപ്പറമ്പിൽ അബ്ദുൽ ജലീലിന്റെ അക്കൗണ്ടിൽ നിന്നാണ് തുക നഷ്‌ടമായത്.


യൂണിയൻ ബാങ്കിൽ അക്കൗണ്ടുള്ള വ്യക്തിയാണ് ജലീൽ. വീടുനിർമ്മാണത്തിനും ഭാര്യയുടെ പ്രസവാവശ്യത്തിനുമായി ജലീൽ കരുതിയിരുന്ന പണമായിരുന്നു ഇത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ ജലീലിൻ്റെ ഫോണിലേക്ക് ഒരു ഒടിപി വരുകയും ഉടൻതന്നെ അക്കൗണ്ടിൽ നിന്ന് 1,99,000 രൂപ നഷ്‌ടപ്പെടുകയും ചെയ്തു.


അക്കൗണ്ടിൽ നിന്ന് പണം നഷ്‌ടപ്പെട്ടതറിഞ്ഞ ഉടൻതന്നെ ജലീൽ ബാങ്കിലെത്തി. എന്നാൽ, ബാങ്കിൽ എത്തുന്നതിനു മുൻപുതന്നെ വീണ്ടും 1,60,000 രൂപയും തുടർന്ന് 44,000 രൂപയും അക്കൗണ്ടിൽ നിന്ന് നഷ്‌ടമായി. യൂണിയൻ ബാങ്കിന്റെ ആപ്പിന് സമാനമായ വ്യാജ ആപ്പ് മുഖേനയാണ് തട്ടിപ്പു നടന്നതെന്ന് ജലീൽ പറഞ്ഞു. ജലീൽ ആലുവയിൽ നൽകിയ പരാതി കൊടുവള്ളി പോലീസിന് കൈമാറിയിട്ടുണ്ട്.

Post a Comment

Thanks

Previous Post Next Post